സർക്കാരിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഗവർണർ നിയമസഭ പിരിച്ചുവിട്ടു. പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മെയ് 9ന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.
എന്നാൽ തോൽവി അംഗീകരിക്കില്ലെന്ന നിലപാടിലാണ് മമത ബാനർജി. തിരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേട് നടന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചുവെന്നുമാണ് മമതയുടെ ആരോപണം.
നൂറിലേറെ സീറ്റുകളിൽ തിരിമറി നടന്നതായും എസ്‌ഐആർ നടപടികളിലൂടെ ലക്ഷക്കണക്കിന് വോട്ടുകൾ ഒഴിവാക്കിയതായും മമത ആരോപിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും കേന്ദ്രസേന ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നും അവർ വിമർശിച്ചു.
“ഞങ്ങൾ തോറ്റിട്ടില്ല. ഞാൻ രാജിവെക്കില്ല”െന്നും മമത വ്യക്തമാക്കി. ബിജെപിക്കെതിരായ രാഷ്ട്രീയ-നിയമ പോരാട്ടം ശക്തമാക്കാൻ ഇന്ത്യാ സഖ്യത്തെ കൂടുതൽ സജീവമാക്കുമെന്നും അവർ പറഞ്ഞു.
