തമിഴ്നാട്ടിൽ നാളെ സത്യപ്രതിജ്ഞയില്ലെന്ന് സൂചന. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇതുവരെ അനുമതി നൽകിയില്ല.ഏറ്റവും വലിയ ഒറ്റ കക്ഷിയാണെങ്കിലും TVK യ്ക്ക് 118 എന്ന കേവല ഭൂരിപക്ഷമില്ല എന്നതാണ് പ്രതിസന്ധി.108 പേരുടെ പിന്തുണക്കത്ത് നല്കി സർക്കാറുണ്ടാക്കാറുണ്ടാക്കാൻ വിജയ് അവകാശം ഉന്നയിച്ചിരുന്നു. എന്നാൽ ഗവർണറുടെ ഭാഗത്തു നിന്ന് ഇതുവരെ അതിന് അനുകൂല മറുപടി ഉണ്ടായിട്ടില്ല.വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങിയിരുന്നു.
അതേ സമയം ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. നാളെ രാവിലെ പതിനൊന്നരയ്ക്കാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. 108 സീറ്റുകളാണ് ടിവികെ നേടിയത്. 118 സീറ്റുകളെന്ന മാജിക് നമ്പറിലേയ്ക്ക് എത്താൻ വിജയുടെ തമിഴക വെട്രി കഴകത്തിന് സാധിച്ചില്ല. ഡിഎംകെ സഖ്യത്തിൽ 28 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു.നേരത്തെ എഡിഎംകെ മുന്നണിയിലേയ്ക്ക് വിജയ്ക്ക് ക്ഷണമുണ്ടായിരുന്നു. 90 സീറ്റുകളും മുഖ്യമന്ത്രി പദവുമായിരുന്നു വിജയ് ആവശ്യപ്പെട്ടത്. 40 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും എഡിഎംകെ വാഗ്ദാനം ചെയ്തു. അതിന് വഴങ്ങാതെയാണ് വിജയ് ഒറ്റയ്ക്ക് മത്സരിയ്ക്കാൻ ഇറങ്ങിയത്.
