കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിയുക്ത എംഎൽഎമാരിൽ കെ.സി വേണുഗോപാലിന് ഭൂരിപക്ഷ പിന്തുണ.നിലവലെ കണക്കിൽ 45 പേരാണ് പിന്തുണ അറിയിച്ചത്. നാലുപേർ തീരുമാനം ഹൈക്കമാന്റിന് വിട്ടു. എന്നാൽ 35 പേരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് സതീശൻ ക്യാമ്പ് അവകാശപ്പെടുന്നത്. 25 പേർ കെസി വേണുഗോപാലിനൊപ്പം 23 പേർ രമേശ് ചെന്നിത്തലയ്ക്കൊപ്പവും ഏഴുപേർ വി ഡി സതീശന് ഒപ്പവും ഉണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ കണക്ക്. എന്നാൽ നേതാക്കൾ പ്രതീക്ഷിച്ചിരുന്ന ചിലർ മറുകണ്ടം ചാടിയതായും സ്ഥിരീകരിക്കുന്നുണ്ട്.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ പാർലമെന്ററി പാർട്ടി യോഗ തീരുമാനം അംഗീകരിക്കുന്ന കോൺഗ്രസിന്റെ കീഴ് വഴക്കം ഇവിടെയും തുടരണം എന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്
പാർലമെന്ററി പാർട്ടി യോഗത്തിന് എത്തുന്നതിനു മുൻപ് എംപിമാരുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തിയിരുന്നു. കെ സുധാകരൻ കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് നിരീക്ഷകർക്ക് കത്ത് നൽകി. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റു സ്ഥാനങ്ങൾ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് വി ഡി സതീശൻ നിരീക്ഷകരെ അറിയിച്ചതായും സൂചനയുണ്ട്.പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമാണ് ഘടകകക്ഷികളും ആയി നിരീക്ഷകർ ചർച്ച നടത്തിയത്. പൊതുവികാരം മാനിക്കണം എന്ന നിലപാട് ആണ് ഘടകകക്ഷികൾ നിരീക്ഷകർക്ക് മുന്നിൽ പറഞ്ഞത്, മുന്നണിയെ ഒറ്റക്കെട്ടായി നയിച്ചവരെ പരിഗണിക്കണം. നിലവിലുള്ള ഒരു എംഎൽഎ തന്നെ മുഖ്യമന്ത്രിയായി വരണമെന്ന നിലപാട് ലീഗ് വ്യക്തമാക്കുകയും ചെയ്തു.അതിനോടൊപ്പം കോൺഗ്രസ് ആരു തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്ന് നിലപാടും ഘടകകക്ഷികൾ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.ഒറ്റ തീരുമാനത്തിലേക്ക് എത്താനായി എന്നാണ് നിരീക്ഷകരുടെ നിലപാട്. ഉടൻ റിപ്പോർട്ട് നൽകും
നാളെയോ മറ്റന്നാളോ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് വി ഡി സതീശൻ ,രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചേക്കും. ഒന്നോ രണ്ടോ വട്ടമുള്ള ചർച്ചകൾക്ക് ശേഷം പ്രഖ്യാപനം ഉണ്ടാകും. പതിനാറാം തീയതിക്ക് മുമ്പ് സത്യപ്രതിജ്ഞ നടത്താൻ ആകുമോ എന്നുള്ള കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലാണ് നിലവിൽ പലയിടത്തും നേതാക്കൾക്ക് വേണ്ടിയുള്ള പരസ്യപോര് പ്രകടനങ്ങളിലേക്ക് അടക്കം വഴി മാറിയ സാഹചര്യത്തിൽ വച്ച് നീട്ടി കൊണ്ടുപോയാൽ കാര്യങ്ങൾ കൈവിട്ടു പോകും എന്നുള്ള ഭയം നേതൃത്വത്തിനു ഉണ്ട്.
