Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / നിർത്തിയിട്ട കാറിലെ എയർബാഗ് പ്രവർത്തിച്ചു; മുംബൈയിൽ ഇരുപത്തിയഞ്ചുകാരൻ രക്തംവാർന്നു മരിച്ചു

ഇന്ത്യ

നിർത്തിയിട്ട കാറിലെ എയർബാഗ് പ്രവർത്തിച്ചു; മുംബൈയിൽ ഇരുപത്തിയഞ്ചുകാരൻ രക്തംവാർന്നു മരിച്ചു

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിർത്തിയിട്ട കാറിലെ എയർബാഗ് പ്രവർത്തിച്ചു; മുംബൈയിൽ ഇരുപത്തിയഞ്ചുകാരൻ രക്തംവാർന്നു മരിച്ചു
നിർത്തിയിട്ടിരുന്ന കാറിലെ എയർബാഗ് സ്വയം പ്രവർത്തിച്ചത് എങ്ങനെ എന്ന് കണ്ടെത്താൻ പ്രത്യേക പരിശോധന

അപ്രതീക്ഷിതമായ അപകടമരണത്തിന്‍റെ നടുക്കത്തിലാണ് മുംബൈ മിരാ റോഡിലെ ടിയാരാ ഹിൽസ്. പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മോഹിത് സോണി എന്ന ഇരുപത്തിയഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കാർ ഇടപാടുകാരനായ മോഹിത് വിൽപനയ്ക്കുള്ള കാർ പരിശോധിക്കാൻ എത്തിയതായിരുന്നു.കാറിനുള്ളിൽ കയറി ഇരുന്നു പരിശോധിക്കുന്നതിനിടെ എയർബാഗ് പെട്ടെന്നു വിടർന്നു എന്നാണ് പൊലീസിന്‍റെ നിഗമനം. ബാഗ് വിടർന്ന് കഴുത്തിൽ ഇടിക്കുകയും ആഴത്തിലുള്ള മുറിവ് ഉണ്ടാവുകയും ചെയ്തു. ആ നിമിഷം തന്നെ മോഹിതിന്‍റെ ബോധം മറഞ്ഞിരിക്കാം എന്നാണ് വിദഗ്ധർ കരുതുന്നത്. രക്തം വാർന്ന് ടീ ഷർട്ട് കുതിർന്ന നിലയിലായിരുന്നു. രക്തംവാർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രദേശത്തു കൂടി നടന്ന നാട്ടുകാരാണ് രക്തം വാർന്ന നിലയിൽ മോഹിതിനെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

വാഹനങ്ങളിലെ എയർബാഗുകൾ സാധാരണ അപകടം ഉണ്ടാകുമ്പോഴാണ് വിടർന്നു വരുന്നത്. യാത്രക്കാർക്ക് ആഘാതത്തിൽ നിന്ന് രക്ഷ നൽകുകയാണ് ദൗത്യം. ഇവിടെ അപകടമൊന്നും ഉണ്ടാകാതെയാണ് എയർബാഗ് നിവർന്നിരിക്കുന്നത്. നിർത്തിയിട്ട വാഹനത്തിൽ എന്തെങ്കിലും ഇടിച്ചതായി പൊലീസിനോ സാങ്കേതിക വിദഗ്ധർക്കൊ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലും അങ്ങനെ എന്തെങ്കിലും സംഭവിച്ചതായി പതിഞ്ഞിട്ടില്ല. കാറിലെ പരിശോധനയ്ക്കിടെ സ്റ്റിയറിങ്ങിൽ നിന്ന് എയർബാഗ് തനിയെ ഉയർന്നതായിരിക്കാം എന്നാണ് നിഗമനം. എങ്കിലും ജീവൻ രക്ഷയ്ക്കുള്ള എയർബാഗ് ജീവനെടുക്കുന്നത് എങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.

വാഹനത്തിലെ എയർബാഗ് സംവിധാനത്തിലെ തകരാർ ആയിരിക്കാം കാരണം എന്നാണ് ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്ന നിഗമനം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. എയർബാഗ് സംവിധാനത്തിൽ തകരാർ ഉണ്ടായി തനിയെ ബാഗ് നിവരുന്ന സ്ഥിതി ഇതിനു മുൻപും അപൂർവമായി സംഭവിച്ചിട്ടുണ്ട്. അപകടം സംഭവിക്കാതെ തന്നെ നിവരാമെങ്കിലും ഒരാളുടെ ജീവൻ എടുക്കുന്ന നിലയിലേക്ക് മാറുന്നത് ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കുന്ന വിധത്തിൽ എയർബാഗ് അടിക്കാം എന്നത് മുൻ അനുഭവം ഇല്ലാത്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

Tags:

#airbag accident death #mira road #mumbai
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap