ഹാഷിഷ് ഓയിൽ ആണെന്ന് സംശയിക്കുന്ന ലഹരിവസ്തുവാണ് തടവുകാരനിൽ നിന്ന് കണ്ടെത്തിയത്. ജയിലിലെ ആറാം ബ്ലോക്കിന് മുന്നിലുള്ള കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് സിം കാർഡ്, മൊബൈൽ ഫോൺ, ബാറ്ററി, ചാർജർ എന്നിവ പിടിച്ചെടുത്തത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജയിലിനുള്ളിൽ മൊബൈൽ ഫോണുകളും ലഹരി വസ്തുക്കളും തുടർച്ചയായി കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി
