ഇത്തവണ കോടതിയിൽ സൂക്ഷിച്ചിരുന്ന 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്. 2016ൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന് കൈമാറിയതായിരുന്നു തൊണ്ടിമുതലുകൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 124 തൊണ്ടിമുതലുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. റാഡോ വാച്ചുൾപ്പെടെയുള്ള തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടത്. കോടതി ക്ലർക്കിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പത്ത് വർഷത്തിനിടയിൽ മോഷണം നടന്നുവെന്നാണ് എഫ്ഐആർ. കോടതികെട്ടിടം മാറിയപ്പോൾ മറ്റെവിടെയെങ്കിലും മാറ്റിവെച്ചതാണോ എന്നും സംശയിക്കുന്നു. അന്വേഷണത്തിലൂടെ ഇക്കാര്യത്തിൽ വ്യക്തതവരുത്താനണ് പൊലീസിന്റെ ശ്രമം.
