ബൈക്കും കാറുമായി രാത്രിയിൽ കണ്ടെയ്നർ റോഡിലൂടെ ഓടിച്ചു നടക്കുന്നത് 17കാരൻറെ പതിവ് ശീലം ആണെന്ന് പ്രതിയുടെ സമൂഹമാധ്യമ പേജുകൾ പരിശോധിച്ച ശേഷം പോലീസിന്റെ വിലയിരുത്തൽ. ബൈക്കും കാറും ഓടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുമുണ്ട് പ്രതി.
ഞായറാഴ്ച പുലർച്ചെ രണ്ട് മുപ്പതിനാണ് അപകടം ഉണ്ടാകുന്നത്. 1.36ന് പ്രതി ഫ്ലാറ്റിൽ നിന്നും ബെൻസ് കാറുമായി ഫ്ലാറ്റിൽ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങൾ ആണിത്. കനത്ത മഴയുള്ള സമയത്താണ് സവാരി. ഇറങ്ങിയപ്പോൾ വേഗം കുറച്ച് പിന്നീട് വേഗം നൂറിനു മുകളിൽ എത്തിച്ച് reels എടുത്ത് പ്രതി ഉണ്ടാക്കിയ അപകടം എന്ന നിഗമനത്തിലാണ് പോലീസ്. കിട്ടാവുന്ന പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് അന്വേഷണസംഘം. അപകടത്തിന് പിന്നാലെ തെറ്റിനെ ന്യായീകരിക്കാൻ വാഹന ഉടമയായ ജഡ്ജി പറഞ്ഞത് മകൻ ആദ്യമായാണ് വാഹനം ഓടിക്കുന്നത് എന്നാണ്. എന്നാൽ പ്രതിയായ 17 വയസുകാരൻ കാറും ബൈക്കും സ്ഥിരമായി ഓടിക്കാറുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.
അപകടത്തിന് മൂന്ന് ദിവസം മുൻപ് മഴയിൽ ആഡംബര ബൈക്ക് ഓടിക്കുന്ന ചിത്രം പ്രതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഒക്ടോബർ 13 ന് രാത്രിയിൽ ബൈക്ക് ഓടിക്കുന്ന വീഡിയോയും സ്റ്റോറിയായിട്ടു. അപകടത്തിന് 5 ദിവസം മുൻപ് ഇടിച്ച ബെൻസ് വാഹനത്തിന്റെ ചിത്രങ്ങളും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കാണാം. കേസിൽ പോലിസ് വിട്ടയച്ചതിന് പിന്നാലെ ചിത്രങ്ങളും അക്കൗണ്ടും പ്രതി ഡിലീറ്റ് ചെയ്തു. ഇത് വീണ്ടെടുക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്..
