നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പുതിയ തെളിവുകൾ പുറത്ത്.ഷിയാസ് പരാതിക്കാരിയിൽ നിന്ന് പണം വാങ്ങിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.ഗൂഗിൾപേ വഴിയും അക്കൗണ്ട് ട്രസ്ഫർ വഴിയും ലക്ഷങ്ങളാണ് ഷിയാസ് യുവതിയിൽ നിന്ന് വാങ്ങിയത്.സംഭവത്തിൽ കേസ് അന്വേഷണം തുടരുകയാണ്.
മലപ്പുറം സ്വദേശിയായ യുവതി 2023 ലാണ് ഷിയാസിനെ പരിചയപ്പെടുന്നത് . പിന്നാലെ സൗഹൃദം പ്രണയമായി . 2024 മുതലാണ് ഷിയാസിന്റെ സാമ്പത്തിക ചൂഷണം ആരംഭിക്കുന്നത്. 2024 മുതൽ 49 ലക്ഷത്തോളം രൂപയാണ് ഷിയാസ് യുവതിയിൽ നിന്ന് കൈപറ്റിയത്.പണത്തിൽ അധികവും നേരിട്ടാണ് നൽകിയത്. അക്കൗണ്ടിൽ നൽകിയ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024 മുതൽ ഷിയാസിനും കുടുംബത്തിനും യുവതി പണം നൽകിയിട്ടുണ്ട് . ഗൂഗിൾ പേ വഴിയും അക്കൗണ്ട് ട്രാൻസ്ഫർ വഴിയുമാണ് പണം നൽകിയത്. 10000 രൂപ മുതൽ 100000 ലക്ഷം രൂപ വരെ ഷിയാസ് ഈ നിലയിൽ കൈപ്പറ്റിയിട്ടുണ്ട്.
പരാതിക്കാരിയുടെ ATM ഉപയോഗിച്ചും ഷിയാസ് പണം പിൻവലിച്ചു. ജിമ്മിന്റെ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു പലപ്പോഴും പണം വാങ്ങിയത്. കല്യാണം ഉൾപ്പെടെ പല ആവശ്യങ്ങൾ പറഞ്ഞും പണം വാങ്ങി. ഷിയാസ് കരീമിനെതിരെ യുവതിയുടെ പരാതിയിൽ പണം നൽകിയ രേഖകൾ പോലീസ് തെളിവായി എടുത്തിട്ടുണ്ട്. യുവതി പണം നേരിട്ട് നൽകിയതിന്റെ വിവരങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. പാലാരിവട്ടം പോലിസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ചേവായൂർ പോലീസാണ് അന്വേഷിക്കുന്നത് .
