മിൽമ പാൽവില വർധിപ്പിക്കുന്നതിലെ തീരുമാനം വോട്ടണ്ണലിന് ശേഷം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മേയ് 4ന് ശേഷം ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ചെയർമാൻ കെ.എസ്. മണി അറിയിച്ചു.വില വർധനവ് അജണ്ടയായ ഇന്നത്തെ ബോർഡ് യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് തീരുമാനം മാറ്റിവെച്ചു.ഇതിനിടെ, വില വർധനവ് നീട്ടുന്നതിൽ പ്രതിഷേധിച്ച് എറണാകുളം മേഖലാ യൂണിയൻ പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തീരുമാനം വൈകിപ്പിക്കുകയാണെന്നാരോപിച്ച് വിമർശനവും ശക്തമാണ്.
എത്ര രൂപ വർധിപ്പിക്കുമെന്നത് അടക്കമുള്ള കാര്യങ്ങൾ അടുത്ത ബോർഡ് യോഗത്തിൽ തീരുമാനിക്കും.വില വർധന അടുത്ത സർക്കാരിലേക്ക് നീട്ടിവെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് കോൺഗ്രസ് അനുകൂല യൂണിന്റെ ആരോപണം.അതേസമയം, എത്ര രൂപ വർധിപ്പുക്കുമെന്നതടക്കമുള്ള കാര്യത്തിലും അടുത്ത ഡയറക്ടർബോർഡ് യോഗത്തിലാകും തീരുമാനമുണ്ടാകുക. പാൽ വിലവർധിപ്പിക്കണമെന്നത് മാസങ്ങളായുള്ള
മിൽമയുടെ ആവശ്യമാണ്.ആദ്യം തദ്ദേശ തെരഞ്ഞടുപ്പിന്റെയും പിന്നീട് നിയമസഭാ തെരഞ്ഞടുപ്പിന്റെയുംപശ്ചാതലത്തിലാണ് മിൽമയുടെ ശുപാർശ സർക്കാർ പരിഗണിക്കാതിരുന്നത്..
