കണ്ണൂർ പൊയ്ത്തുംകടവിൽ 20കാരിയായ ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ആരോപണവുമായി കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം തികയും മുമ്പാണ് റിസ ജീവനൊടുക്കിയത്. ഭർത്താവിന്റെ നിരന്തര പീഡനവും ലഹരി ഉപയോഗവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി.
റിസയുടെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും സുഹൃത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ആരോപണത്തിന് തെളിവായി കുടുംബം ചൂണ്ടിക്കാട്ടുന്നു.അതേസമയം, റിസ മരിച്ച ദിവസം തന്നെ ഭർത്താവ് ആസിഫ് വിദേശത്തേക്ക് പോയെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
