സിഎംആർഎൽ–എക്സാലോജിക് കേസിൽ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം. ഇ.ഡിയുടെ രാഷ്ട്രീയ വേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിൽ വിമർശിച്ചു. .അന്വേഷണത്തെ രാഷ്ട്രീയമായി നേരിടേണ്ടതില്ലെന്ന മുൻ നിലപാട് മാറ്റിയാണ് സിപിഐഎം ഇപ്പോൾ രാഷ്ട്രീയ പ്രതിരോധത്തിന് ഒരുങ്ങുന്നത്. പി.എ. മുഹമ്മദ് റിയാസിനെ ലക്ഷ്യമിട്ടുള്ള അന്വേഷണ നീക്കങ്ങൾക്ക് പിന്നാലെയാണ് നിലപാട് മാറ്റം.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരായ ആരോപണങ്ങളിലെ അന്വേഷണം പരിധിവിട്ട് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ലക്ഷ്യമിടുകയാണെന്ന് ദേശാഭിമാനി വിമർശിച്ചു. അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിക്കുന്നതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി.
അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കണമെന്നും സാമ്പത്തിക ക്രമക്കേടുണ്ടെങ്കിൽ തെളിവുകൾ പുറത്തുകൊണ്ടുവരണമെന്നും സിപിഐഎം നിലപാട്. എന്നാൽ സമാന ആരോപണങ്ങൾ നേരിടുന്നവർക്കെതിരെ അന്വേഷണം ഉണ്ടാകാറില്ലെന്നും വിമർശനം.വിഷയത്തിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്. ആദ്യം കോഴിക്കോടും പിന്നീട് സംസ്ഥാനത്തുടനീളവും യോഗങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം.അന്വേഷണത്തിൽ സർക്കാരിന് റോളില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി
