കൊച്ചിയിൽ രാവിലെ രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്.
രാവിലെ ഒൻപതരയോടെ പനങ്ങാട് കുഫോസിനടുത്ത് തേവര സ്വദേശി സ്റ്റെഫിൻ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ലോറിയിൽ ഇടിച്ച് ബൈക്ക് വാഹനത്തിന്റെ അടിയിൽപ്പെട്ടതിനെ തുടർന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ സ്റ്റെഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അരൂരിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അതിനിടെ ദേശീയപാതയിൽ കണ്ണാടിക്കാട് പാലത്തിൽ പുലർച്ചെ നാല്മണിക്കാണ് ട്രക്ക് നിയന്ത്രണംവിട്ടത്.പാലത്തിന്റെ കൈവരിയിൽ ഇടിച്ച ലോറി പുഴയിലേക്ക് മറിയാതെ നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റു. ലോറിയിടിച്ച് കേബിളുകൾ കടത്തിവിട്ട പൈപ്പുകൾ തകർന്നു. പുഴയിലേക്ക് ചാഞ്ഞുനിന്ന പൈപ്പുകളിൽ പിന്നീട് ബോട്ടിടിച്ചപകടമുണ്ടായി. ബോട്ടിന്റെ മേൽക്കൂര തകർത്ത് പൈപ്പുകൾ കുടുങ്ങോയതോടെ ജലഗതാഗതവും തടസപ്പെട്ടു.
