യുവതിയുടെ പരാതിയിൽ ബിഗ്ബോസ് താരം ഷിയാസ് കരീമിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
കേസിനാസ്പദമായ സംഭവങ്ങൾ നടന്നത് കോഴിക്കോടായതിനാൽ കേസ് അവിടേക്ക് കൈമാറും. പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തുവെന്നായിരുന്നു പ്രവാസി വ്യവസായിയായ യുവതിയുടെ പരാതി.
നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു. മൂന്ന് വർഷം മുമ്പ് ചെന്നൈ വിമാനത്താവളത്തിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാംകുളത്ത് ഫിറ്റ്‌നസ് ട്രെയ്‌നറായിരുന്ന കാസർകോട് സ്വദേശിയാണ് അന്ന് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും അന്ന് യുവതി ആരോപിച്ചിരുന്നു.
