സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഇന്‍ഫ്‌ളുവന്‍സര്‍ തൊപ്പി എന്ന മുഹമ്മദ് നിസാം ഒളിവില്‍ പോയതായി റിപ്പോർട്ട്.ഇതോടെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് പൊലീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന്റെ നീക്കം. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങളടക്കം ശേഖരിച്ച പൊലീസ് ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൊപ്പിക്ക് നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഹാജരായില്ല. ഇതിന് പിന്നാലെ ഒളിവില്‍പോയ തൊപ്പി മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. തൊപ്പിയുടെ സുഹൃത്തുക്കളും അന്വേഷണവുമായി ഇതുവരെ സഹകരിച്ചിട്ടില്ല. മൊഴിയെടുക്കാനായി നോട്ടീസ് നല്‍കിയിട്ടും സുഹൃത്തുക്കളും ഹാജരായിട്ടില്ല. തൊപ്പിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിലപാട് അറിഞ്ഞ ശേഷമാകും പൊലീസിന്റെ തുടര്‍ നടപടികള്‍.
തൊപ്പി വിദേശത്തേക്ക് കടക്കാൻ നീക്കം;ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാൻ പോലീസ്
