Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വടക്കൻ കേരളത്തിൽ കനത്ത മഴ; ചാലിയാർ കരകവിഞ്ഞു, മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളം

വടക്കൻ കേരളത്തിൽ കനത്ത മഴ; ചാലിയാർ കരകവിഞ്ഞു, മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jishitha Bigtv Jishitha Bigtv
July 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
വടക്കൻ കേരളത്തിൽ കനത്ത മഴ; ചാലിയാർ കരകവിഞ്ഞു, മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
ജില്ലാ ഭരണകൂടങ്ങൾ ദുരിതാശ്വാസ സജ്ജീകരണങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുന്നു.കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്.കോഴിക്കോട് ജില്ലയിൽ ചാലിയാർ കരകവിഞ്ഞ് മാവൂർ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നാല് വീടുകളിലെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വയനാട്, നിലമ്പൂർ വനമേഖല, തമിഴ്നാട്ടിലെ നീലഗിരി മലനിരകൾ എന്നിവിടങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് ചാലിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്.

ചെറുപുഴയും ഇരവഴിഞ്ഞിപ്പുഴയും കരകവിഞ്ഞതോടെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കയറ്റത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമെങ്കിൽ കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.കോഴിക്കോട് വെങ്ങേരിയിൽ മണ്ണിടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീണു. നേതാജി വായനശാലയ്ക്ക് സമീപത്തെ പി.വി. ഷെഫീഖിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. അപകടത്തിൽ ആളപായമുണ്ടായില്ല. അരീക്കാട് ദേശീയപാത ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മരം വീണതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസവും നേരിട്ടു.

പാലക്കാട് ചെർപ്പുളശ്ശേരി ചളവറയിൽ മിന്നൽചുഴലിയിൽ രണ്ട് മരങ്ങൾ കടപുഴകി വീടിന് മുകളിലേക്ക് വീണ് മേൽക്കൂര തകർന്നു. മഴക്കെടുതിയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഈ സീസണിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പും തുറന്നു.വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും പുഴയോര പ്രദേശങ്ങളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകളെ മുൻകരുതലായി മാറ്റിപ്പാർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾ തയ്യാറെടുപ്പുകൾ ഊർജിതമാക്കിയിട്ടുണ്ട്.

Tags:

#heavy rain #orange alert
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap