Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചു

ഏറ്റവും പുതിയത്

അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചു

BigTV News Desk BigTV News Desk
April 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചു

പാകിസ്താനിൽ നടത്താനിരുന്ന ഇറാൻ-അമേരിക്ക രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കൈമാറിയ നിർദേശങ്ങൾ തൃപ്തികരമല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. 10 ദിവസം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചത്. പാകിസ്താൻ സന്ദർശിച്ച ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇറാന്‍റെ തുറമുഖങ്ങളിലെ ഉപരോധം അവസാനിപ്പിക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്നാണ് നിലപാട്. ഇതോടെ അമേരിക്ക മധ്യേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും ട്രംപിന്‍റെ മരുമകൻ ജാറെഡ് കുഷ്നറുടേയും പാകിസ്താൻ യാത്ര ഉപേക്ഷിച്ചു. ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്കായി പത്തുദിവസത്തിലേറെയായി ഇരുവരും തയ്യാറെടുക്കുകയായിരുന്നു. സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും ഇറാനെ ചർച്ചയിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ അറിയിച്ചു.

രണ്ടാം ഘട്ട ചർച്ച ഉപേക്ഷിച്ചതോടെ വീണ്ടും യുദ്ധ സാഹചര്യങ്ങൾ ഉടലെടുക്കുമോ എന്ന് ആശങ്കയുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണയുമായി വന്ന കപ്പൽ അറബിക്കടലിൽ അമേരിക്കൻ സൈനികർ തടഞ്ഞിട്ടു. തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം വലിയ പ്രതിസന്ധിയാണ് ഇറാനിൽ സൃഷ്ടിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾക്കുൾപ്പെടെ ക്ഷാമം നേരിട്ടുതുടങ്ങി. വലിയ തോതിൽ വില വർധിക്കുന്നുമുണ്ട്. ഊർജ ഉപയോഗം കുറയ്ക്കാനും സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയും ഇസ്രായേലും ഇറാന്റെ വൈദ്യുതി നിലയങ്ങൾ ഏത് സമയത്തും ആക്രമിക്കാം എന്ന സാഹചര്യത്തിലാണിത്. ഹോർമുസിൽ ഇറാൻ തുടരുന്ന ഉപരോധം ലോകത്തേയും കാര്യമായി ഉലയ്ക്കുന്നുണ്ട്. എണ്ണയ്ക്കും വാതകത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. ആഗോള ചരക്കുനീക്കത്തിന്റെ നാലിലൊന്നും തടസപ്പെട്ടിരിക്കുകയാണ്. വെടിനിർത്തൽ ഉണ്ടെങ്കിലും തെക്കൻ ലബനനിൽ ഹെസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ ആക്രമണം തുടരുകയാണ്.

Tags:

#discussion #Iran #israel #Pakistan #us #war
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap