കാഫിർ സ്ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന് ജാമ്യം.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.നേരത്തെ വടകര മജിസ്ട്രേറ്റ് കോടതി ജിതിൻ്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.വടകര സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട വടകര സ്ക്വഡ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് ഡി വൈ എഫ് ഐ നേതാവായ ജിതിൻ ഭാസ്‌കർ.ബുധനാഴ്ച വാദം പൂർത്തിയായ ഹർജിയിലാണ് ഇന്ന് വിധി വന്നത്.
രണ്ട് ശനിയാഴ്ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം.50,000 രൂപയുടെ ബോണ്ട് എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.അതേസമയം വടകരയിലെ ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നൽകിയ മുൻകൂർ ജാമ്യഹർജി സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.കേസിൽ അറസ്റ്റ് സാധ്യത വന്നതോടെയാണ് റിബേഷ് മുൻകൂർ ജാമ്യഹർജി നൽകിയത്.
