Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ ആന്തരിക അവയവങ്ങളില്ല; കാണാതായത് തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ, കുടൽ എന്നിവ

ഇന്ത്യ

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ ആന്തരിക അവയവങ്ങളില്ല; കാണാതായത് തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ, കുടൽ എന്നിവ

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ ആന്തരിക അവയവങ്ങളില്ല; കാണാതായത് തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ, കുടൽ എന്നിവ
ഉത്തർപ്രദേശ് സ്വദേശിയായ രാകേഷ് ചൗഹാനാണ് കപ്പലിൽ ജോലി ചെയ്യുന്നതിനിടെ വെനസ്വേലയിൽ മരിച്ചത്

വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളൊന്നുമില്ല. തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ,കുടൽ, പ്രധാന രക്തക്കുഴലുകൾ എന്നിവ നീക്കം ചെയ്ത മൃതദേഹമാണ് നാട്ടിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് ആന്തരിക അവയവങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണെന്ന് വ്യക്തമായത്.

കഴുത്തു മുതൽ അടിവയർ വരെയുള്ള ഭാഗത്ത് 60 സെന്‍റീമീറ്റർ നീളത്തിൽ ശസ്തക്രിയ നടത്തിയ പാടുണ്ടായിരുന്നു. തലയുടെ പിന്നിൽ ഒരു ചെവിയിൽ നിന്ന് മറ്റെ ചെവിവരെ എത്തുന്ന ശസ്ത്രക്രിയ നടത്തിയ മുറിവും ഉണ്ടായിരുന്നു. മേയ് ഏഴു മുതൽ ജൂൺ അഞ്ചു വരെ ശീതീകരിച്ച് സൂക്ഷിച്ച മൃതദേഹമാണ് കുടുംബത്തിന് വിട്ടു നൽകിയത്. നാട്ടിൽ കൊണ്ടുവന്നപ്പോൾ ഇവിടെ പോസ്റ്റ് മോർട്ടം നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചു. പ്രത്യേക കോടതി ഉത്തരവ് വാങ്ങിയാണ് ബന്ധുക്കൾ പോസ്റ്റ് മോർട്ടം നടത്തിയത്. ആ പോസ്റ്റ് മോർട്ടത്തിലാണ് ആന്തരിക അവയവങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണെന്ന് വ്യക്തമായത്.

2025 നവംബറിലാണ് ഉത്തർപ്രദേശിലെ ദേവരിയയിൽ നിന്നുള്ള രാകേഷ് ചൗഹാൻ എക്സ്ഫിനിറ്റി എന്ന കമ്പനിയിൽ മർച്ചന്‍റ് നേവി ജീവനക്കാരനായി കയറിയത്. മേയ് മാസത്തിൽ രാകേഷിന് കപ്പലിൽ വീണു പരുക്കേറ്റെന്നും ചികിൽസയിലാണെന്നും പിന്നീട് മരണം സംഭവിച്ചെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. കപ്പലിൽ വീണുണ്ടായ ഗുരുതരമായ പരുക്കാണ് മരണകാരണം എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ശസ്ത്രക്രിയ നടത്തിയ പാടുകൾ അല്ലാതെ മൃതദേഹത്തിൽ വീണു പരുക്കേറ്റതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ട്.

വെനസ്വേലയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടുകളൊന്നും നൽകാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ ആരോപിച്ചു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. അവയവങ്ങൾ മാറ്റിയതിനെക്കുറിച്ച് വെനസ്വേലയൻ അധികൃതരോ കപ്പൽ കമ്പനിയോ പ്രതികരിച്ചിട്ടില്ല.വിദേശത്ത് പോസ്റ്റ്മാർട്ടം നടത്തിയതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവിടെ വീണ്ടും പോസ്റ്റ്മാർട്ടത്തിന് ഡോക്ടർമാർ വിസമ്മതിച്ചത്. ഒടുവിൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതോടെയാണ് പോസ്റ്റ്മാർട്ടം നടന്നത്. ആന്തരിക അവയവങ്ങളൊന്നുമില്ലാത്തതിനാൽ ഇവിടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല.

മകന്‍റെ മരണത്തിൽ കൃത്യമായ വിവരങ്ങളൊന്നും കമ്പനി നൽകിയില്ലെന്ന് രാകേഷ് ചൗഹാന്‍റെ പിതാവ് രാം ദേവ് ചൗഹാൻ ആരോപിച്ചു. വെനസ്വേലയിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിന്റെ റിപ്പോർട്ടും കൈമാറിയില്ല. രാകേഷിന് ഹൃദയാഘാതം ഉണ്ടായി എന്നാണ് ആദ്യം പറഞ്ഞതെങ്കിൽ പിന്നീട് കപ്പലിൽ വീണു പരുക്കേറ്റു എന്നാക്കി. അപകടത്തിന്‍റെ പിറ്റേന്ന് രാകേഷ് രക്ഷപെടാൻ അഞ്ചു ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്ന് കമ്പനി കുടുംബത്തെ അറിയിക്കുകയായിരുന്നു. അന്നു വൈകിട്ട് തന്നെ രാകേഷ് മരിച്ചതായി അറിയിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ മൃതദേഹം എത്തിക്കുമെന്ന് അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞാണ് കൊണ്ടുവന്നത്. നാവികരുടെ സംഘടന വിദേശകാര്യ മന്ത്രാലയത്തിന് പരതി നൽകി. കരാക്കസിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്.

Tags:

#brain missing #heart missing #indian sailor death #lungs missing #venezuela
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

വാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെ

ഇന്ത്യ

ടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഇന്ത്യ

ഗാസ സിറ്റിയിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, വെടിനിർത്തൽ കരാർ ലംഘനം തുടരുന്നതായി ആരോപണം

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap