Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമായ വിധിയെഴുതിയത് പുനെ സെഷൻസ് കോടതി

ഇന്ത്യ

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമായ വിധിയെഴുതിയത് പുനെ സെഷൻസ് കോടതി

Jishitha Bigtv Jishitha Bigtv
June 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതിക്ക് വധശിക്ഷ; അപൂർവങ്ങളിൽ അപൂർവമായ വിധിയെഴുതിയത് പുനെ സെഷൻസ് കോടതി
കൊച്ചുകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി ഭീംറാവു കാമ്പ്ലെ കുറ്റക്കാരനാണെന്ന് കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു

മഹാരാഷ്ട്രയിലെ പുനെയിലുള്ള പോക്സോ കോടതി ജഡ്ജ് എസ് ആർ ശാലുംഘെയാണ് ബലാൽസംഗ കേസ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിയെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുകയാണെന്നും ജഡ്ജ് വിധിന്യായത്തിൽ എഴുതി. അറുപത്തിയഞ്ചുകാരനായ ഭീംറാവു കാംബ്ലെയ്ക്കാണ് വധശിക്ഷ.നാസർപൂരിൽ മുത്തശ്ശിയുടെ വീട്ടിൽ എത്തിയതായിരുന്നു മൂന്നരവയസ്സുകാരി. അവിടെ നിന്നാണ് കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയത്. പലഹാരങ്ങളും പുതിയതായി ഉണ്ടായ പശുക്കുട്ടിയേയും നൽകാം എന്ന് പറഞ്ഞാണ് കുട്ടിയെ ഒപ്പം കൂട്ടിയത്. തൊഴിത്തിനു സമീപമുള്ള ഷെഡിലേക്കാണ് കുട്ടിയെ കൊണ്ടുപോയി ഉപദ്രവിച്ചത്. ശേഷം കൊന്നുകളയുകയും ചെയ്തു.

സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് ഗ്രാമത്തിൽ ഉണ്ടായത്. ആളുകൾ തെരുവുകളിൽ തടിച്ചു കൂടി ഗതാഗതം തടഞ്ഞു. ജനരോഷം ശക്തമായതോടെ പൊലീസ് സടകുടഞ്ഞ് എഴുനേറ്റു. കുറ്റകൃത്യം നടന്ന് പതിനഞ്ചാംദിവസം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് അതിവേഗ കോടതിയിലേക്കു മാറ്റുകയും ചെയ്തു. 55 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഫോറൻസിക് വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമെല്ലാം ഉൾപ്പെടുന്നതായിരുന്നു സാക്ഷിപ്പട്ടിക. എല്ലാവരും പ്രതിക്കെതിരെ ശക്തമായ മൊഴി നൽകി.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നു സ്ഥാപിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ 12 സുപ്രീംകോടതി വിധികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചു. കുട്ടിയുടെ ശരീരത്തിൽ 18 മുറിവുകൾ ഉണ്ടായിരുന്നു. ഒരു മനസാക്ഷിക്കുത്തുമില്ലാതെ ആവർത്തിച്ച് നടത്തിയ ആക്രമണത്തിന്‍റെ തെളിവായി അതു കോടതി അംഗീകരിച്ചു. സിസിടിവി ദൃശ്യങ്ങളും കോടതി തെളിവായി സ്വീകരിച്ചു.വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ വേറെയും കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു അറുപത്തിരണ്ടുകാരിയേയും പതിനേഴുകാരിയേയും ബലാൽസംഗം ചെയ്ത കേസിൽ കാംബ്ലെ പ്രതിയാണ്. മൃഗങ്ങളെ പീഡിപ്പിച്ച കേസും കാംബ്ലെയ്ക്കെതിരേയുണ്ട്. സ്ഥിരം കുറ്റവാളി എന്ന നിലയിൽ ജീവിക്കാനുള്ള അർഹതയില്ല എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിവേഗം വിചാരണ പൂർത്തിയാക്കിയതിന് മഹാരാഷ്ട്ര സർക്കാർ കോടതിയോട് പ്രത്യേക നന്ദി അറിയിച്ചു.

Tags:

#Bhimrao Kamble #Death Penalty #Nasrapur village #Pune District and Sessions Court
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ

സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap