പ്രശസ്ത തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.തമിഴ് സിനിമയിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായി അറിയപ്പെട്ടിരുന്ന ഭാഗ്യരാജ്, കുടുംബപ്രേക്ഷകരെ ആകർഷിച്ച നിരവധി വിജയചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ ഭാരതിരാജയുടെ സഹസംവിധായകനായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് സംവിധായകൻ, നടൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ തമിഴ് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സിനിമാലോകം ‘സ്ക്രീൻപ്ലേ കിംഗ്’ എന്നാണ് ഭാഗ്യരാജിനെ വിശേഷിപ്പിച്ചിരുന്നത്. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകനാണ്. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്.നടി പൂർണിമ ഭാഗ്യരാജാണ് ഭാര്യ. നടൻ ശാന്തനു ഭാഗ്യരാജ് മകനാണ്.
സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു
