കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കസേരകളി തുടരുന്നു. ഫലം വരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ അനുയായികൾ പരസ്പരം ചേരിതിരിഞ്ഞ് അവകാശവാദങ്ങളും അധിക്ഷേപങ്ങളും തുടങ്ങിയിട്ടുണ്ട്. എതിർപക്ഷത്തുള്ള നേതാക്കളെ അധിക്ഷേപിക്കാൻ പ്രവർത്തകർ തന്നെ ആഹ്വാനം ചെയ്യുന്നുണ്ട്.
എതിർപക്ഷത്തു നിൽക്കുന്ന നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് വഴിയാണ് ആഹ്വാനമുയരുന്നത്. ‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന പേരിലുള്ള വാട്സപ്പ് ഗ്രൂപ്പിലാണ് ചർച്ചകൾ. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ സുധാകരൻ തുടങ്ങിയവരെ തള്ളി വിഡി സതീശൻ മുഖ്യമന്ത്രി ആവണമെന്നാണ് ഇവരുടെ ആവശ്യം.
ഇതിനിടെ പ്രതിച്ഛായ കൂട്ടാൻ രമേശ് ചെന്നിത്തല കേരള യാത്രയുമായി രംഗത്തുവന്നു. കേരള ഡെവലപ്മെന്റ് എന്ന പേരിൽ ചെന്നിത്തല പോഡ്കാസ്റ്റ് വിഡിയോയും ആരംഭിച്ചു. രാഷ്ട്രീയത്തിനതീതമായി വികസനം ചർച്ച ചെയ്യാനെന്നാണ് വിശദീകരണം.
സോഷ്യൽ മീഡിയ പോര് തുടരുന്നതിനിടെ വിഡി സതീശന് അഭിവാദ്യമർപ്പിച്ച് മലപ്പുറത്ത് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. പാറപ്പുറം കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ്.
