ജവാൻ മദ്യത്തിന്റെ ഉത്പാദനം പൂർണമായി നിലച്ചു. മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം. ജനപ്രിയ ബാൻഡ് ആയ ജവാന് ആവശ്യക്കാരും ഏറെയാണ്, കോടികളുടെ വരുമാനം ഖജനാവിലേക്ക് എത്തിച്ചിരുന്ന ബ്രാൻഡ് ആണ് ഇപ്പോൾ പൂർണമായും ഉൽപാദനം നിലച്ചത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടാംദിനം 750 എംഎൽ ജവാൻ ഉത്പാദനം പൂർണമായും നിർത്തിയിരുന്നു. മദ്യം നിറക്കുന്നതിനുള്ള കുപ്പികൾക്ക് ക്ഷാമം നേരിട്ടതോടെ ആയിരുന്നു നടപടി. അതിനു പിന്നാലെ കഴിഞ്ഞദിവസം മുതൽ ആയിരം എംഎൽ ജവാൻ ഉത്പാദനവും പൂർണമായും നിർത്തി .750 എംഎൽ ആയിരം എംഎൽ ആയി ഒരു ദിവസം 12000 കേസ് മദ്യമാണ് ഉത്പാദിപ്പിച്ചിരുന്നത്. വിപണനവും അതിവേഗം ആയിരുന്നു.
ബെവ്കോ എംഡി അടക്കമുള്ളവരുമായി എക്സൈസ് മന്ത്രി എം ലിജു വിളിച്ചുചേർത്ത യോഗത്തിൽ ഒരുവിധ പ്രശ്നങ്ങളും ഇല്ലെന്നായിരുന്നു നിലപാട്.എന്നാൽ അങ്ങനെയല്ല സ്ഥിതി എന്ന് നേരിട്ട് മനസ്സിലാക്കിയ മന്ത്രി റിപ്പോർട്ട് തേടിയപ്പോഴാണ് മദ്യം നിറക്കുന്നതിനുള്ള കുപ്പികൾക്ക് ക്ഷാമം ഉണ്ടെന്നറിയുന്നത് .കുപ്പികൾ വാങ്ങാൻ ടെൻഡർ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവൻകൂർ ഷുഗർ ലിമിറ്റഡ് മാനേജർ 4 തവണയാണ് എം ഡി എം ആർ അജിത് കുമാറിന് കത്ത് നൽകിയത്.കത്തിന്മേല്‍ എം ആർ അജിത് കുമാറിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല . ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷനില്‍ കോടികളുടെ നഷ്ടമാണ് വന്നിരിക്കുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ ആരാണെന്നും നഷ്ടം എത്രയാണെന്നും വിശദ റിപ്പോർട്ട് നൽകാനാണ് എക്സൈസ് മന്ത്രിയുടെ ഉത്തരവ്
