Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽസംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം”എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ട്”മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്അൻസിബ ഹസൻ്റെ പരാതി;ടിനി ടോമിൻ്റെ മൊഴിയെടുത്ത് കടവന്ത്ര പോലീസ്മലപ്പുറത്ത് താഴേക്കോട് പഞ്ചായത്തിന്റെ സർക്കാർ ഭൂമിയിൽ മരം കൊള്ളവെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യംതിരുവനന്തപുരത്ത് പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊല്ലാൻ ശ്രമം; പ്രതി സഹദ് ഒളിവിൽസർക്കാർ ജീവനക്കാരുടെ ആർജിത അവധിയിൽ ധനവകുപ്പിന്റെ വെട്ട് :ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യരുത്; ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവി ക്ക്മാസപ്പടി കേസ്; രണ്ടാം ദിനവും ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം

ഏറ്റവും പുതിയത്

സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം

Jishitha Bigtv Jishitha Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം
മലപ്പുറം ചങ്ങരംകുളത്ത് കാറ്റിൽ കൂറ്റൻ ആൽമരം മുകളിൽ വീണ് കെട്ടിടം ഭാഗികമായി തകർന്നു. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു

സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടം. തൃശൂർ ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് പശുവും പശുക്കുട്ടിയും ചത്തു.ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിന് സമീപം താമസിക്കുന്ന സുധീറിന്റെ പശുവും പശു കുട്ടിയുമാണ് ചത്തത്. പാൽ കറക്കുന്നതിനായി തൊഴുത്തിൽ നിന്ന് പശുക്കളെ പുറത്തിറക്കി വീട്ടുമുറ്റത്ത് കെട്ടിയതിന് തൊട്ടുപിന്നാലെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. സുധീർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.മരം വീണ് പാണഞ്ചേരിയിൽ ഒരു വീടിന് കേടുപാടുണ്ടായി.പാണഞ്ചേരി സ്വദേശി ബിജുവിന്റെ വീടിനു മുകളിലേക്കാണ് വൻമരം കടപുഴകി വീണത്.

ഷൊർണൂരിൽ ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയുമായി പെയ്ത മഴയിൽ വീടുകളിൽ വെള്ളം കയറി.പട്ടാമ്പിയിൽ 9 വീടുകളിലും ഷൊർണൂരിൽ 5 വീടുകളിലും വെള്ളക്കെട്ടുണ്ടായി. പട്ടാമ്പി ഓങ്ങല്ലൂരിൽ റോഡിൽ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മഞ്ഞളുങ്ങലിൽ പാലം നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലികമായി നിർമ്മിച്ച റോഡാണ് ഇടിഞ്ഞത്.വാണിയമ്പാറയിൽ അശാസ്ത്രീയ കാന നിർമ്മാണത്തെ തുടർന്ന് ദേശീയപാതയോരത്തെ വീടുകളിൽ വെള്ളം കയറി.ഷൊർണ്ണൂർ നഗരസഭയിലെ ഇരുപതാം വാർഡിലെ അഞ്ചോളം വീടുകളിലും മഴയിൽ വെള്ളം കയറി.റെയിൽവേ സ്റ്റേഷൻ റോഡിലെ പിഡബ്ല്യുഡി ഓവുചാല്‍ അടഞ്ഞതാണ് വെള്ളം കയറാൻ കാരണമെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.മലപ്പുറം ചങ്ങരംകുളത്ത് കാറ്റിൽ കൂറ്റൻ ആൽമരം മുകളിൽ വീണ് കെട്ടിടം ഭാഗികമായി തകർന്നു. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു.മലപ്പുറം ചങ്ങരംകുളത്ത് കനത്ത മഴയിലും കാറ്റിലും വൻമരം കടപുഴകുകയും ചെയ്തു..

Tags:

#heavy rain #kerala monsoon #rain calamity
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ഏറ്റവും പുതിയത്

”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ

ഏറ്റവും പുതിയത്

മലപ്പുറത്ത് താഴേക്കോട് പഞ്ചായത്തിന്റെ സർക്കാർ ഭൂമിയിൽ മരം കൊള്ള

Recent Posts

  • വീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
  • സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം
  • ​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല
  • ”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ
  • “പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap