Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുണ്ടത്തിക്കോട് അപകടത്തിൽ പരിക്കേറ്റ നാല് പേർ ഐസിയുവിൽ തുടരുന്നു; രണ്ടുപേരുടെ നില അതീവ ഗുരുതരം

കേരളം

മുണ്ടത്തിക്കോട് അപകടത്തിൽ പരിക്കേറ്റ നാല് പേർ ഐസിയുവിൽ തുടരുന്നു; രണ്ടുപേരുടെ നില അതീവ ഗുരുതരം

BigTV News Desk BigTV News Desk
April 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുണ്ടത്തിക്കോട് അപകടത്തിൽ പരിക്കേറ്റ നാല് പേർ ഐസിയുവിൽ തുടരുന്നു; രണ്ടുപേരുടെ നില അതീവ ഗുരുതരം
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; പരിക്കേറ്റ നാല് പേർ ഐസിയുവിൽ തുടരുന്നു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ നാലുപേർ തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നു. ലൈസൻസി മുണ്ടത്തിക്കോട് സതീഷ്, രാകേഷ്, വിഷ്ണു, സുബ്രഹ്മണ്യൻ എന്നിവരാണ് തീപൊള്ളൽ വാർഡിലെ തീവ്രപരിചന വിഭാഗത്തിൽ ഉള്ളത്. ഇതിൽ രണ്ടുപേർ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ 10 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ നാല് പേർ ഐസിയുവിലും, അഞ്ചുപേർ സർജറി വാർഡിലും, ഒരാൾ ഓർത്തോ വാർഡിലും ചികിത്സയിലുണ്ട്. പരിക്കേറ്റവരുടെ കാഴ്ച, കേൾവി എന്നിവ പരിശോധിച്ചിരുന്നു. സ്ഫോടനത്തിൻ്റെ ശക്തിയിൽ ചിലർക്ക് കാഴ്ചക്കും അങ്ങനെയും കേൾവി തകരാറിലാവുകയും ചെയ്തിട്ടുണ്ട്. വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ 132 ഡിഎൻഎ സാമ്പിളുകളാണ് പരിശോധിക്കുന്നത്.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പാടശേഖരങ്ങളിൽ പൊലീസിന്റെ പരിശോധന ഇന്നും തുടരും. ഇന്നലെ 160 പോലീസുകാരെ ഉൾപ്പെടുത്തി രണ്ട് ഘട്ടമായി നടത്തിയ തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് തിരച്ചിൽ തുടരാനുള്ള തീരുമാനം. മുക്കാൽ കിലോമീറ്റർ അകലെ നിന്നാണ് ഇന്നലെ പുരുഷന്റെ തല കണ്ടെത്തിയത്. കൊച്ചിയിൽ നിന്നെത്തിച്ച മൂന്ന് കഡാവർ നായകളെ കൂടി തിരച്ചിലിന് ഉപയോഗിക്കും.

ഇന്നലെ കണ്ടെത്തിയ ശരീരഭാഗം കാണാതായ ഗിരീഷിന്റേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന വേണ്ടിവരും. ഗിരീഷിന് പുറമേ കമ്മിറ്റി അംഗങ്ങളായ അഭിജിത്ത്, വിഷ്ണു വിനോദ്, വെടികെട്ട് തൊഴിലാളി തെക്കുംകര സ്വദേശി സുരേഷ് എന്നിവരെയാണ് കാണാതായത്.

അതേസമയം, ജില്ലാ ഭരണകൂടം പിടിച്ചെടുത്ത ചെയ്ത പറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്കം നിർമ്മാണശാലയിൽ പെസോ പരിശോധന നടത്തും. പാലക്കാട്‌ കൊല്ലങ്കോട് വെള്ളാരം കടവിലെ പടക്കനിർമാണശാലയിലാണ് പരിശോധന നടത്തുക. അനുവദിച്ചതിനെക്കാൾ കൂടുതൽ പടക്കങ്ങളും വെടിമരുന്നും കണ്ടെത്തിയ സംഭവത്തേ തുടർന്ന് ലൈസൻസി ഉടമ കോട്ടയം സ്വദേശി ബിനോയ്ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

Tags:

#firecracker #icu #mundathikode #mundathikode explosion
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap