Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മാസപ്പടി കേസ്; രണ്ടാം ദിനവും ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി

ഏറ്റവും പുതിയത്

മാസപ്പടി കേസ്; രണ്ടാം ദിനവും ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി

Merlin Bigtv Merlin Bigtv
June 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
മാസപ്പടി കേസ്; രണ്ടാം ദിനവും ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡി. ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും സിഎംആര്‍എല്‍ ഡയറക്ടറുമായ ജയ, മകനും എംഡിയുമായ ശരണ്‍ എസ് കര്‍ത്ത എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്. സിഎംആര്‍എലും ഇവര്‍ ഡയറക്ടർമാരായ മറ്റ് കമ്പനികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ വീണ തൈക്കണ്ടിയിലുമായി നടത്തിയ ഇടപാടുകളിലുമാണ് അന്വേഷണം.

മകള്‍ ഷിബി എസ് കര്‍ത്തയെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ശശിധരന്‍ കര്‍ത്തയുടെ മകനെയും ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തത്. സിഎംആര്‍എല്ലില്‍ നിന്ന് വകമാറ്റിയ 197 കോടി രൂപ എത്തിയ കമ്പനികളുടെ ഡയറക്ടര്‍മാര്‍ കൂടിയാണ് ജയ എസ് കര്‍ത്തയും ശരണ്‍ എസ് കര്‍ത്തയും. രാവിലെ പത്ത് മണിയോടെ വലിയ പെട്ടി നിറയെ രേഖകളുമായാണ് ഇരുവരും ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലെത്തിയത്.

ക്രമക്കേട് നടന്ന കാലയളവില്‍ സിഎംആര്‍എല്ലിന്റെ ജോയിന്റ് എംഡിയായിരുന്നു ശരണ്‍ എസ് കര്‍ത്ത. ചെയര്‍മാന്‍ ശശിധരന്‍ കര്‍ത്ത കിടപ്പിലായതോടെ നിലവില്‍ കമ്പനിയുടെ എംഡിയാണ് ശരണ്‍. സിഎംആര്‍എല്ലില്‍ നിന്ന് കോടികള്‍ വകമാറ്റാന്‍ രേഖകളില്‍ ഒപ്പുവെച്ചവരില്‍ ഒരാള്‍ ശരൺ എസ് കർത്തയാണ്. സഹോദരി ഷിബി ഡയറക്ടറായ നിപുണ ഇന്റര്‍നാഷണല്‍ വഴി പണം വകമാറ്റാന്‍ ഒത്താശ ചെയ്തതിന് പുറമെ വ്യാജ സാമ്പത്തിക രേഖകള്‍ക്ക് അംഗീകാരം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് എസ്എഫ്‌ഐഒ അന്വേഷണത്തില്‍ ശരണിനെതിരെ കണ്ടെത്തിയത്. കമ്പനി കഴിഞ്ഞ നാളുകളില്‍ നടത്തിയ എല്ലാം ഇടപാടുകള്‍ സംബന്ധിച്ചും വിശദമായി അറിയാവുന്ന കമ്പനിയിലെ രണ്ടാമന്‍ കൂടിയാണ് ശരണ്‍. ശശിധരന്‍ കര്‍ത്തയുടെ അഭാവത്തില്‍ കമ്പനിയുടെ ഏറ്റവും ആധികാരികമായ വിവരങ്ങള്‍ കൈമാറാന്‍ ഉത്തരാവാദിത്തപ്പെട്ടയാളും ശരൺ ആണ്.

2001 ജനുവരി 20 മുതല്‍ സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ് ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ. ഇതിന് പുറമെ സാസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എംപവര്‍ ഇന്ത്യ ക്യാപിറ്റര്‍ ഇന്‍വസ്റ്റ്‌മെന്റിന്റെ ഡയറക്ടറും ജയ ആണ്. സിഎംആർഎല്‍ നടത്തിയ ക്രമക്കേടുകളില്‍ ഈ കമ്പനികളും പങ്കാളികളാണ്. ഈ കമ്പനികളെയും പ്രതി ചേര്‍ത്താണ് എസ്എഫ്‌ഐഒ കുറ്റപത്രം.

വീണ തൈക്കണ്ടിയിലിനും എക്‌സാലോജിക്കിനും സേവനം ലഭിക്കാതെ നല്‍കിയ 2.7 കോടിയുടെ ഒരു വിഹിതം എത്തിയത് എംപവര്‍ ഇന്ത്യ ലിമിറ്റഡിലേക്കാണ്. വീണയ്ക്ക് എംപവറില്‍ നിന്ന് അമ്പത് ലക്ഷം രൂപ വായ്പ നല്‍കിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് നല്‍കിയ പണം ഈ വായ്പ തിരിച്ചടയ്ക്കാനാണ് വിനിയോഗിച്ചത്. ഈ ഇടപാടുകളുടെ വിവരങ്ങളടക്കമാണ് ജയയില്‍ നിന്ന് ഇ ഡി ചോദിച്ചറിയുന്നത്. നാളെ വീണ ടിയെ ചോദ്യം ചെയ്യാനിരിക്കെ ഇരുവരും നല്‍കുന്ന മറുപടികള്‍ നിര്‍ണായകമാണ്. ഈ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും നാളെ വീണയുടെ ചോദ്യം ചെയ്യല്‍.

Tags:

#CMRL-Exalogic case #ED #Family #questions #Sasidharan kartha #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഓണം അവധി; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് അടയ്ക്കും

ഏറ്റവും പുതിയത്

കേരളാ ക്രിക്കറ്റ് ലീഗിന് വർണാഭമായ തുടക്കം

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap