Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?

ഏറ്റവും പുതിയത്

ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?

Merlin Bigtv Merlin Bigtv
June 12, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഐഎമ്മിന്റെ മുതിർന്ന നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങി പത്തനംതിട്ട ജില്ലാ കമ്മിറ്റി. പുറത്താക്കൽ അല്ലെങ്കിൽ തരംതാഴ്ത്തൽ നടപടി സ്വീകരിക്കുമെന്നാണ് സൂചന. പാർട്ടിയുമായി അകന്നുനിൽക്കുന്ന പദ്മകുമാർ കഴിഞ്ഞയാഴ്‌ചയാണ് പാർട്ടി അംഗത്വം പുതുക്കിയത്. പുറത്താക്കൽ ആണ് നടപടിയെങ്കിൽ പദ്മകുമാർ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നും സൂചനയുണ്ട്.

തിങ്കളാഴ്ച ചേരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുതിർന്ന നേതാവ് എ പദ്മകുമാറിനെതിരെ അച്ചടക്കനടപടി തീരുമാനിക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാർട്ടിയുമായി അകന്ന് കഴിയുകയാണ് പദ്മകുമാർ. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പദ്കുമാറിനെ ഒഴിവാക്കിയിരുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ ആയിരുന്നപ്പോൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാണിച്ച് പദ്മകുമാറിന് നോട്ടീസും നൽകിയിരുന്നു.

എന്നാൽ പദ്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാളിതുവരെ സ്വീകരിച്ചുവന്നത്. കുറ്റപത്രം സമർപ്പിക്കാതെ ഒരാൾ എങ്ങനെ പ്രതിയാകും എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട സ്ഥിതിക്ക് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചേ മതിയാകൂ.
അങ്ങനെയെങ്കിൽ 30 വർഷത്തിലധികമായി ജില്ലാ കമ്മിറ്റിയിൽ തുടരുന്ന പദ്മകുമാറിന് അത് കനത്ത തിരിച്ചടിയാകും. തുടർന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ പദ്മകുമാർ നടത്താനും സാധ്യതയുണ്ട്.

ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്ത് കൊടുത്തതിലും, തെറ്റായി കാര്യങ്ങൾ രേഖകൾ രേഖപ്പെടുത്തിയത്തുമാണ് എ പദ്മകുമാർ അറസ്റ്റിലായത്.

Tags:

#A Padmakumar #CPIM #revelation #Sabarimala gold theft
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap