കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്.നിപാ രോഗബാധയിൽ ആരോഗ്യവകുപ്പ് സമ്പർക്കപട്ടിക തയ്യാറാക്കി . രോഗിക്ക് 77 പേരുമായി പ്രാഥമിക സമ്പർക്കമുണ്ട്.ഹൈറിസ്ക് പട്ടികയിലുള്ള 13പേരും ഹോം ക്വാറന്‍റൈനിലാണ്, ആർക്കും രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പരിശോധന നടത്തും. രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടും. ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. രോഗം പകര്‍ന്നത് വവ്വാലില്‍ നിന്നെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെ വവ്വാലുകളടെ പ്രജനന കാലമാണ്. രോഗ ബാധിതനായ വ്യക്തി ഗോഡൗണ്‍ വൃത്തിയാക്കിയപ്പോള്‍ വവ്വാലിന്റ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കൂടെയൊരു സഹായി ഉണ്ടായിരുന്നുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഷിഗെല്ല കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു. വയനാട്ടിൽ 9 കേസുകളും കൊല്ലത്ത് 2, കോഴിക്കോട് 3 കേസുകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 7 പേരുടെ പരിശോധനാഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.വയനാട്ടിൽ മാത്രം 47 പേർ ഷിഗെല്ല ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ പരിശോധനാഫലങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിർദേശം നൽകിയിട്ടുണ്ട്.
