Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / തൃശൂരിൽ ഗൃഹനാഥനെ വീട്ടിൽ കെട്ടിയിട്ട് വൻ കവർച്ച; മോഷ്ടാക്കൾ ഹിന്ദി സംസാരിക്കുന്നവരെന്ന് മൊഴി

ഏറ്റവും പുതിയത്

തൃശൂരിൽ ഗൃഹനാഥനെ വീട്ടിൽ കെട്ടിയിട്ട് വൻ കവർച്ച; മോഷ്ടാക്കൾ ഹിന്ദി സംസാരിക്കുന്നവരെന്ന് മൊഴി

Merlin Bigtv Merlin Bigtv
June 7, 2026 1 min read
Share: Facebook Twitter WhatsApp Telegram
തൃശൂരിൽ ഗൃഹനാഥനെ വീട്ടിൽ കെട്ടിയിട്ട് വൻ കവർച്ച; മോഷ്ടാക്കൾ ഹിന്ദി സംസാരിക്കുന്നവരെന്ന് മൊഴി

തൃശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ കവർച്ച. 45 പവൻ സ്വർണാഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഒല്ലൂക്കര സ്വദേശി സോമശേഖരന്റെ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് മോഷ്ടാക്കളെന്ന് ഗൃഹനാഥൻ പൊലീസിൽ മൊഴി നൽകി.

72കാരനായ സോമശേഖരന്റെ വീടിൻ്റെ പുറകുവശത്തെ ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഉറക്കത്തിലായിരുന്ന സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ച 43 പവനും സോമശേഖരന്റെ കഴുത്തിലെ രണ്ട് പവൻ മാലയും അടക്കം 45 പവൻ സ്വർണവുമായാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.

മോഷ്ടാക്കൾ രക്ഷപ്പെട്ടതോടെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ  പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ മഠം വരെ മോഷ്ടാക്കൾ എത്തിയതായി പൊലീസ് നായ കണ്ടെത്തി.ഫോറൻസിക് സംഘം വീടിനുള്ളിൽ നടത്തിയ തെളിവെടുപ്പിൽ വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട് . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.

കുടുംബസമേതമാണ് സോമശേഖരൻ ഒല്ലൂക്കരയിലെ വീട്ടിൽ താമസിക്കുന്നതെങ്കിലും ഭാര്യയും മരുമകളും ഇന്നലെ ചെമ്പൂത്രയിലെ ബന്ധുവീട്ടിൽ പോയിരുന്നു. സോമശേഖരന്റെ ഏക മകൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇക്കാര്യങ്ങൾ മനസിലാക്കിയ ആളുകളാണോ കവർച്ചയ്ക്ക് പിന്നിൽ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മണ്ണുത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:

#gold #hindi #robbery #thief #Thrissur
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap