മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ ഉഗ്രസ്ഫോടനത്തിന്റെ കാരണം ഇപ്പോഴും കാണാമറയത്താണ്.. സൂര്യതാപം മൂലമാണ് അപകടമുണ്ടായതെന്നാണ് നിർമ്മാണ തൊഴിലാളികളുടെ വാദം.
ഉച്ചവെയിൽ ശക്തമായിരുന്ന സാഹചര്യത്തിൽ, വെടിമരുന്നിന് മുകളിൽ സൂര്യതാപം ബാധിച്ചതാകാമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതിനുമുമ്പും തൊഴിലാളികൾക്ക് സൂര്യതാപം ഏറ്റിട്ടുണ്ട്.
എന്നാൽ അനുവദനീയമായതിലും വെടിമരുന്ന് നിർമ്മാണ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്നു എന്നത് അടക്കമുള്ള കാര്യങ്ങൾ പോലീസും പരിശോധിക്കുകയാണ്.
പൊട്ടിത്തെറിയ്ക്ക് പിന്നിൽ അട്ടിമറിയെന്ന ആരോപണം തിരുവമ്പാടി ദേവസ്വം തള്ളി.
ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാലെ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ
