Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുഖ്യമന്ത്രി തർക്കം; 10 ദിവസമായി വേട്ടയാടപ്പെടുന്നുവെന്ന് കെ സി വിഭാഗം, ഹരിപ്പാട്ടെ പ്രതിഷേധം തടഞ്ഞത് ചെന്നിത്തല ഇടപെട്ട്

കേരളം

മുഖ്യമന്ത്രി തർക്കം; 10 ദിവസമായി വേട്ടയാടപ്പെടുന്നുവെന്ന് കെ സി വിഭാഗം, ഹരിപ്പാട്ടെ പ്രതിഷേധം തടഞ്ഞത് ചെന്നിത്തല ഇടപെട്ട്

BigTV News Desk BigTV News Desk
May 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുഖ്യമന്ത്രി തർക്കം; 10 ദിവസമായി വേട്ടയാടപ്പെടുന്നുവെന്ന് കെ സി വിഭാഗം, ഹരിപ്പാട്ടെ പ്രതിഷേധം തടഞ്ഞത് ചെന്നിത്തല ഇടപെട്ട്

മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത രാഷ്ട്രീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നു എന്ന പരാതിയുമായി കെ സി വേണുഗോപാൽ ക്യാംപ്.10 ദിവസമായി കെ സി വേണുഗോപാൽ വധമാണ് നടക്കുന്നത് എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി പി കെ ശ്രീകുമാർ പറയുന്നത്. 47 എംഎൽഎമാർ കെ സി വേണുഗോപാലിന് പിന്തുണ കൊടുത്തത് വെറുതെയല്ല. സമൂഹമാധ്യമങ്ങളിൽ കെ സി വേണുഗോപാലിനെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും കെ സി ക്യാംപ് പറയുന്നു.

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കെ സി വേണുഗോപാലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി കെസി ഗ്രൂപ്പ് രംഗത്തുവന്നത്. 10 ദിവസമായി സോഷ്യൽ മീഡിയയിലും പാർട്ടിക്കുള്ളിലും ചിലർ കെ സി വധം നടത്തുന്നു. നൂലിൽ കെട്ടിയിറക്കിയ ആളല്ല കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിൽ കെസിയുടെ വിയർപ്പിന്റെ പങ്ക് തള്ളിക്കളയാനാകില്ല. 47 എംഎൽഎമാർ പിന്തുണച്ചത് വെറുതെയല്ല. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അടക്കം കെ സി വേണുഗോപാലിനെ വേട്ടയാടുന്നു. മോശക്കാരനാക്കാൻ ശ്രമിക്കുന്നു. ഇതിൽ കോൺഗ്രസുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി വേണമെന്നാണ് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.റാന്നിയിൽ നിയുക്ത എംഎൽഎ പഴകുളം മധുവിനെതിരെ ഉണ്ടായ ഗൂഢാലോചനയും അന്വേഷിക്കണം എന്നും കെ സി ക്യാംപ് ആവശ്യപ്പെടുന്നുണ്ട്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പരിഗണിക്കാതിരുന്നത് കടുത്ത അനീതിയാണെന്നാണ് ആർസി ക്യാംപിന്റെ വിലയിരുത്തൽ. ഇന്നലെ ഹരിപ്പാട് പ്രവർത്തകരുമായി ചെന്നിത്തല ഫോണിൽ സംസാരിച്ചിരുന്നു. ചെന്നിത്തല എന്ത് തീരുമാനമെടുത്താലും പൂർണമായും കൂടെ നിൽക്കും എന്നാണ് നേതാക്കളുടെയും ഗ്രൂപ്പിന്റെയും തീരുമാനം. അതേസമയം ഹരിപ്പാട് ഇന്നലെ നടക്കാനിരുന്ന പ്രതിഷേധ പ്രകടനം ചെന്നിത്തല ഇടപെട്ടാണ് തടഞ്ഞത്. പാർട്ടിയാണ് തനിക്കെല്ലാം എന്നാണ് ചെന്നിത്തല നേതാക്കളോട് പറഞ്ഞത്. വൈകാരികമായാണ് ചെന്നിത്തല സംസാരിച്ചത് എന്നും, എന്ത് ചെയ്യണമെന്നുള്ളതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും ചെന്നിത്തല വിഭാഗം വ്യക്തമാക്കുന്നുണ്ട്. കെ സി വേണുഗോപാലിനെയും, രമേശ് ചെന്നിത്തലയെയും സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ അപമാനിക്കുന്ന ആളുകൾക്കെതിരെ പാർട്ടി കർശന നടപടിയെടുക്കണം എന്നും ഇരുവിഭാഗവും ആവശ്യം ഉയർത്തുന്നുണ്ട്.

Tags:

#KC Venugopal #Ramesh Chennithala #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും

കേരളം

വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം

കേരളം

‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap