Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / സ്വർണം ഒഴിവാക്കണമെന്ന് മോദി; തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികൾ

ഇന്ത്യ

സ്വർണം ഒഴിവാക്കണമെന്ന് മോദി; തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികൾ

BigTV News Desk BigTV News Desk
May 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
സ്വർണം ഒഴിവാക്കണമെന്ന് മോദി; തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികൾ

ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിൽ തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികള്‍. ടൈറ്റാന്‍, സെന്‍കോ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഒമ്പത് ശതമാനത്തിന്റെ വരെ ഇടിവുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ ശേഖരത്തിലെ കുറവും ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുമെന്ന ഭയത്തിലാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചത്. ഓഹരികളില്‍ സെന്‍സോ ഗോള്‍ഡിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. ഒമ്പത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കല്യാണ്‍ ജ്വല്ലറിയുടെ ഓഹരികള്‍ എട്ട് ശതമാനം ഇടിഞ്ഞു. ടൈറ്റാന്‍ ഓഹരികള്‍ അഞ്ച് ശതമാനം നഷ്ടത്തോടെ 4,273 രൂപയിലേക്ക് താണു.

രാജ്യത്തെ സ്വര്‍ണ ഇറക്കുമതി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് ജ്വല്ലറികളുടെ ഓഹരികളില്‍ ഇടിവുണ്ടായിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ ഇറക്കുമതിയാണ് നടന്നത്. ഇതിനിടയിലാണ് മോദിയുടെ പ്രഖ്യാപനം വന്നതും അത് ഓഹരികളില്‍ കനത്ത തിരിച്ചടിക്ക് കാരണമാവുന്നതും.

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,945 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 160 രൂപയുടെ കുറവുണ്ടായി. 1,11,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. രാജ്യാന്തര വിപണികളിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എല്ലാ മാസവും ശരാശരി 60 ടണ്‍ വരെ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യാറുണ്ട്. ഇന്ത്യ സ്വര്‍ണവും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത് അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ്. സ്വര്‍ണം വാങ്ങുന്നത് കൂടുമ്പോള്‍ രാജ്യത്തെ ഡോളര്‍ ശേഖരം വന്‍തോതില്‍ കുറയും. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കും. 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 60 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളറാണ് രാജ്യം ചെലവിടുന്നത്

Tags:

#gold #Narendra Modi #nifty #sensex #stock exchange
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

ഇന്ത്യ

ടിനി ടോം സാമൂഹിക വിപത്ത്;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ ഹസൻ

ഇന്ത്യ

മേപ്പാടി കാട്ടാന ആക്രമണം;തെരച്ചിൽ ആറാംദിവസത്തിലേക്ക്

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap