തമിഴ് നാട്ടിൽ പുതുയുഗ പ്രഖ്യാപനവുമായി സി ജോസഫ് വിജയ് യും ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. അധികാരമേറ്റ് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രധാനപ്പെട്ട മൂന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്ന ഫയലിൽ മുഖ്യമന്ത്രി വിജയ് ഒപ്പ് വെച്ചു. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, ലഹരിക്കെതിരായ പദ്ധതി, സ്ത്രീ സുരക്ഷാ സ്ക്വാഡ് എന്നിവയാണ് മുഖ്യമന്തി ആദ്യ നടപടിയായെടുത്തത്.അഴിമതിയില്ലാത്ത, സുതാര്യ ഭരണമായിരിക്കും TVK യുടേത് എന്ന് വിജയ് പറഞ്ഞു. അതിനിടയിൽ DMK സർക്കാറിനെ വിമർശിക്കാനും വിജയ് തയ്യാറായി.
തമിഴ് നാടിന്റെ ഖജനാവ് തുടച്ചുനീക്കി യിരിക്കുകയാണ് DMK സർക്കാർ എന്ന വിമർശനമാണ് വിജയ് നടത്തിയത്. നാളെ MLA മാരുടെ സത്യപ്രതിജ്ഞ നടക്കും.13 നാണ് വിശ്വാസ വോട്ടെടുപ്പ്.ലോകമെങ്ങുമുള്ള വിജയ് ആരാധകരും TVK പ്രവർത്തകരും തമിഴ് ജനതയും കാത്തിരുന്ന നിമിഷമായിരുന്നു വിജയ് യുടെ സത്യപ്രതിജ്ഞ.ആ സുവർണ നിമിഷത്തിന് സാക്ഷിയായി തൊഴുകൈകളോടെ അമ്മ ശോഭനയും അച്‌ഛൻ ചന്ദ്രശേഖറും കൂട്ടുകാരി തൃഷയും മുന്നിലുണ്ടായിരുന്നു. നിർണ്ണായക ഘട്ടത്തിൽ ആദ്യം പിന്തുണയുമായെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ക്ഷണിക്കപ്പെട്ട പതിനായിരത്തോളം പേരും നിർവൃതിയോടെ ആ നിമിഷത്തെ ആസ്വദിച്ചു. തൊട്ടു പിന്നാലെ മറ്റു മന്ത്രിമാർ ഓരോരുത്തരായി സത്യവാചകം ചൊല്ലി.ചടങ്ങിന് ശേഷം ഉടനെ പിരിഞ്ഞു പോകാതെ, തന്നെ അധികാരത്തിലേറ്റിയവരോടായി എങ്ങനെയാവും തൻ്റെ ഭരണമെന്ന് സൂചിപ്പിച്ചു.രാഷ്ട്രീയം പറഞ്ഞില്ലെങ്കിലും കഴിഞ്ഞ സർക്കാറിനെ വിമർശിക്കാനും വിജയ് തയ്യാറായി.ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാൻ താൻ തയ്യാറാണെന്ന് പറഞ്ഞ വിജയ് അതിന് കുറച്ച് സമയം വേണമെന്നും ആവശ്യപ്പെട്ടു.
