ഇന്തോനേഷ്യയിലെ ഡുക്കാനോ അഗ്നിപർവതം പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു. മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്നവരാണ് മരിച്ചത്. മരിച്ചവരിൽ 2 പേർ സിങ്കപ്പൂർ പൌരന്മാരാണെന്നാണ് സൂചന. ഇവരുടെ സംഘാംഗങ്ങളായ 17 പേരെ രക്ഷപ്പെടുത്തി. 20 അംഗ മലകയറ്റ സംഘത്തിലെ 11 പേർ ഇന്തോനേഷ്യക്കാരും 9 പേർ സിങ്കപ്പൂർ പൌരന്മാരുമാണ്.
ഹൽമഹേര ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതത്തിൽ നിന്ന് ഇന്നലെ രാവിലെ 8 മണിയോടെ ചാരവും പുകയും പ്രവഹിക്കുകയായിരുന്നു. 2024 മുതൽ മേഖലയിൽ മലകയറ്റം നിരോധിച്ചതാണ്. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ അഗ്നിപർവതത്തിന്റെ 4 കിലോമീറ്റർ ചുറ്റളവ് നിരോധിത മേഖലയായി പ്രഖ്യാപിച്ചു.
