മലപ്പുറത്ത് ഹരിത-എംഎസ്എഫ് തർക്കം വീണ്ടും പൊതു വേദിയിൽ. മുൻ ഹരിത നേതാക്കളായ ഫാത്തിമ തഹിലിയയും മുഫീത തസ്നിയും പികെ നവാസിനെതിരെ നുണ പ്രചരിപ്പിക്കുന്നുവെന്നാണ് എംഎസ്എഫ് ആരോപണം.
താനൂർ യുഡിഎഫ് സ്ഥാനാർഥി പികെ നവാസിനെതിരായ ലൈംഗിക ആക്ഷേപ ആരോപണവും വിവാദങ്ങളും മുസ്ലിം ലീഗ് നേരത്തെ അവസാനിപ്പിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ഫാത്തിമ തഹിലിയ നടത്തിയ പ്രതികരണമാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്.
മുൻ ഹരിത നേതാക്കൾ നേതൃത്വത്തിന് മാപ്പ് എഴുതി കൊടുത്താണ് പാർട്ടിയിൽ തിരിച്ചെത്തിയത് എന്നും എന്നാൽ അതിന് വിരുദ്ധമായാണ് പ്രചരിപ്പിക്കുന്നത് എന്നുമാണ് എംഎസ്എഫ് നേതാക്കളായ വിഎ വഹാബും,അമീൻ റാഷിദും പറയുന്നത്.വിഷയത്തിൽ പികെ നവാസ് ഇരയാണെന്നും ഇവർ പറയുന്നു.താനൂരിൽ പികെ നവാസിനെതിരെ മുൻ ഹരിത നേതാക്കൾ വിമത പ്രവർത്തനം നടത്തി എന്നും ആരോപണമുണ്ട്.
അതുമായി ബന്ധപ്പെട്ട സ്ക്രീൻഷോടും എംഎസ്എഫ് നേതാക്കൾ പുറത്ത് വിട്ടു.എന്നാൽ വിഷയത്തിൽ മുൻ ഹരിത നേതാക്കൾ പ്രതികരിച്ചിട്ടില്ല.
തുടർപ്രതികാരങ്ങൾ വേണ്ടെന്നാണ് ഇരു വിഭാഗങ്ങൾക്കും പാർട്ടി നൽകിയിരിക്കുന്ന നിർദ്ദേശം.
