Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബംതൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകുംഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽനെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

ഏറ്റവും പുതിയത്

വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

BigTV News Desk BigTV News Desk
April 19, 2026 1 min read
Share: Facebook Twitter WhatsApp Telegram
വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം
മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയിൽ തെളിഞ്ഞു; വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്

തിരുവനന്തപുരത്തെ വാഹനാപകട കേസില്‍ നടന്‍ മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. മണിയന്‍ പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം വഴുതയ്‌ക്കാട് വച്ചാണ് മണിയൻപിള്ള രാജു ഓടിച്ച വാഹനം ബൈക്കിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്കേറ്റത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വാഹനം അമിതവേഗതയിൽ അല്ലെന്ന് വ്യക്തമായിരുന്നു. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ട് മാസം മുൻപ് ശാസ്ത്രീയ പരിശോധനയ്ക്കായി രക്തസാംപിൾ കെമിക്കൽ ലാബിലേക്ക് അയച്ചത്. പക്ഷെ മദ്യപിച്ചെന്ന പൊലീസിന്റെ സംശയം മണിയൻപിള്ള രാജു അന്ന് തന്നെ നിഷേധിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമെത്തിയ പരിശോധനാഫലത്തിൽ ആല്‍ക്കഹോളിന്‍റെ സാന്നിധ്യമില്ലെന്നാണ് കണ്ടെത്തൽ.

ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം ഇല്ലാതായി. സാധാരണ വാഹനാപകടം എന്ന നിലയിലാണ് കേസ് ഇനി മുന്നോട്ട് പോവുക. ബൈക്കിൽ ഇടിച്ചശേഷം മണിയൻപിള്ള രാജു കാർ നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. വണ്ടിയോടിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് അറിഞ്ഞിട്ടും പൊലീസ് അന്ന് രാത്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. സംഭവം വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. അപകടത്തിൽപെട്ട യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഭയം കൊണ്ടാണ് താൻ വാഹനം നിർത്താതെ പോയതെന്നായിരുന്നു മണിയൻപിള്ളാരാജുവിന്റെ വിശദീകരണം.

Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബം

ഏറ്റവും പുതിയത്

നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

ഇന്ത്യ

വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി

Recent Posts

  • ‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബം
  • തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; 8 പേർ മരിച്ചു, 40 പേർക്ക് പരിക്ക്
  • ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകും
  • ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ
  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap