പ്രായാധിക്യത്തെ തുടർന്നാണ് മരണം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃഗശാല വളപ്പിൽ തന്നെ മൃതദേഹം സംസ്കരിച്ചു. മൃഗശാല അധികൃതരുടെയും സന്ദർശനത്തിന് എത്തുന്നവരുടെയും പ്രിയപ്പെട്ട ശംഭു പ്രായാധിക്യത്തെ തുടർന്ന് 39 ആം വയസ്സിൽ മരണം. കുറെ നാളുകളായി അവശതയിലായിരുന്നു.
1993 മേയ് 19-നാണ് അസം സ്റ്റേറ്റ് സുവോളജിക്കൽ പാർക്ക്, ഗുവാഹത്തിയിൽ നിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് 5 വയസ്സുണ്ടായിരുന്ന ശംഭുവിനെ ഇവിടെ എത്തിക്കുന്നതിനായി ആകെ ആറര ലക്ഷം രൂപയാണ് ചെലവായത്. പുതിയ കാണ്ടാമൃഗത്തെ എത്തിക്കാനുള്ള നടപടികളിലേക്കും കൂടി മൃഗശാല അധികൃതർ നീങ്ങുകയാണ്.
