സെൻസസിന്റെ പ്രവർത്തനങ്ങൾ ദുരൂഹമെന്ന് സമസ്ത കോഡിനേഷൻ കമ്മറ്റി അംഗം സത്താർ പന്തല്ലൂർ ബിഗ് ടിവിയോട് പറഞ്ഞു. രാജ്യത്തിന്റെ ജനതയുടെ പകുതിയിൽ അധികം വരുന്നത് OBC വിഭാഗത്തിൽപെട്ടവരുടെ വിവര ശേഖരണം ഒഴിവാക്കിയാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് സമസ്തയുടെ ആരോപണം.
2027 ഫെബ്രുവരിവരിയിലാണ് സെൻസസ് ആരംഭിക്കാൻ പോകുന്നത്. ഇതിനുവേണ്ടി തയ്യാറാക്കിയ ചോദ്യാവലിക്കും ചട്ടങ്ങൾക്കും എതിരെയാണ് സമസ്തയുടെ വിമർശനം. സെൻസസ് പ്രവർത്തനങ്ങൾ സാധാരണ നടത്തിയിരുന്നത് സർക്കാർ ഉദ്യോഗസ്ഥരാണ്. ഇത്തവണ അത് മാറ്റി സ്വാകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കാണ് ചുമതല നൽകിയത് ദുരൂഹമെന്നാണ് ആരോപണം.
സെൻസസ് ചോദ്യാവലിയിൽ നിന്ന് SC, ST വിഭാഗം കഴിഞ്ഞാൽ പിന്നീട് ജാതി വ്യക്തമാക്കാനാണ് ആവശ്യപ്പെടുന്നത് എന്നും obc കാറ്റഗറി ഒഴിവാക്കിയെന്നുമാണ് വിമർശനം. ഇതിലൂടെ വ്യത്യസ്ത മതങ്ങളും ജാതികളും ഉൾക്കൊള്ളുന്ന OBC വിഭാഗത്തിന്റെ സംവരണവും അനുകൂല്യങ്ങളും വിഭവ വിതരണത്തിനും അടക്കം ആശ്രയമാകേണ്ട വിവര ശേഖരണം നടക്കാതെ പോകുന്നുവെന്നാണ് സമസ്തയുടെ ആരോപണം. ഉചിതമായ മാറ്റങ്ങൾ വന്നില്ലെങ്കിൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് സമസ്തയുടെ ഈ നീക്കം.
