Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / മേതിൽ എഴുത്തച്ഛനാകുമ്പോൾ…!

ഏറ്റവും പുതിയത്

മേതിൽ എഴുത്തച്ഛനാകുമ്പോൾ…!

Rakhi Bigtv Rakhi Bigtv
November 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
മേതിൽ എഴുത്തച്ഛനാകുമ്പോൾ…!

എഴുത്ത് : പി അനൂപ്

നമ്മുടെ ഭാഷയ്ക്ക് എത്രമാത്രം ആഴവും പരപ്പുമുണ്ടെന്ന് കാണിച്ചു തന്നയാളാണ് മേതിൽ രാധാകൃഷ്ണൻ

മലയാള സാഹിത്യത്തിൽ നിയതമായ വഴികളിലൊന്നും ഒരിക്കലും കടന്നുവരാത്തയാളാണ് മേതിൽ രാധാകൃഷ്ണൻ. ആ മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം നൽകുന്നതിലൂടെ ആദരിക്കപ്പെടുന്നത് മലയാളം തന്നെയാണ്. ആധുനികോത്തര കാലത്ത് മേതിൽ രാധാകൃഷ്ണൻ എഴുതിയിരുന്നത് ഏതു ഗണത്തിൽപ്പെടുമെന്നു പോലും അന്തിച്ചിട്ടുണ്ട് നമ്മുടെ സാഹിത്യം. ഹിച്ച്കോക്കിൻറെ ഇടപെടൽ പോലുള്ള കഥ വായിച്ച് ഹിച്ച്കോക്കിനെ തേടി നടന്നിട്ടുണ്ട് അനേകർ. കയറിൻറെ അറ്റം വായിച്ച് ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന കയറിൽ കയറി ശൂന്യാകാശത്ത് എത്രയെത്ര പേർ അപ്രത്യക്ഷരായിരിക്കുന്നു. സാഹിത്യം അതിൻറെ കർത്തവ്യം നിർവഹിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

‘സൂര്യൻ ആകാശത്തിൻറെ സ്ഫടികനിലത്തിലൂടെ ഇഴഞ്ഞുവന്ന് മഞ്ഞവിഷം കക്കുന്നു’. ഇങ്ങനെയൊരു വാചകം വായിച്ച് ഇമേജറികളുണ്ടാക്കിയിരുന്നു അഞ്ചാറു പതിറ്റാണ്ടു മുൻപുള്ള യുവതലമുറ. സൂര്യവംശം എന്ന ഇന്നും വായിച്ച് മതിയാകാത്ത നോവലിൻറെ രണ്ടാമത്തെ വരിയാണത്. ‘സൂര്യനിലെ ഖനികൾ ഉറന്ന് സ്വർണത്തിൻറെ രജസ്സ് സ്രവിക്കുമ്പോഴാണ് ഭൂമിയിൽ ഗ്രീഷ്മമുണ്ടാകുന്നത്’. ഇങ്ങനെയൊരു വാചകം വായിച്ച് മനപാഠമാക്കിയിരുന്ന തലമുറയുണ്ടായിരുന്നു. പലർക്കും ഉറന്ന് എന്നു പറഞ്ഞാൽ എന്താണെന്നും രജസ്സ് എന്താണെന്നും മനസ്സിലായിട്ടുണ്ടാകണമെന്നില്ല. ഗ്രീഷ്മം എന്ന വാക്കുപോലും മലയാളത്തിൽ അത്ര പരിചിതമല്ല. വേനൽക്കാലത്തെ ഗ്രീഷ്മമെന്ന് മനസ്സിലാക്കുന്നവർ വളരെ കുറവാണ്. മേതിൽ ഇതൊന്നും അപ്രാപ്യമാകാൻ വേണ്ടി എഴുതുന്നതല്ല. മേതിലിൻറെ കഥകളുടെ ആവാസവ്യവസ്ഥ അങ്ങനെയാണ്. അത്തരം പദങ്ങളുടെ ഖനിയാണ് മേതിലിൻറെ തലച്ചോറ്. ആ ചിന്തകളിൽ നിന്ന് അനായാസം വരുന്നതാണ് ഇത്തരം വാചകങ്ങൾ. ആ വാചകങ്ങളെ തിരിച്ചറിയാനും നെഞ്ചേറ്റാനും കഴിവുള്ളവർ മലയാളത്തിൽ അനേകമുണ്ടായിരുന്നു. അത്തരമൊരു ആവാസ വ്യവസ്ഥയാണ് മേതിലിനെ സൃഷ്ടിച്ചതും മേതിലിനെ നിലനിർത്തിയതും.

ദോലകത്തിൻറെ താളത്തിൽ

‘ദോലകത്തിൻറെ താളത്തിൽ, കമ്പിയിൽ നിന്ന് സ്വയം വിച്ഛേദിച്ച നാദങ്ങൾ പോലെ സമയമില്ലായ്മയിൽ ഒഴുകിയൊടുങ്ങുന്ന പുരുഷായുസ്സുകൾ; പരേതനിമിഷങ്ങൾക്കു ശ്മശാനലേഖനമെഴുതുന്ന റോമൻ ലിപികൾ’എന്തൊരു വാചകമാണിത്. ഈയൊരു വാചകത്തിൽ നിന്ന് എത്രസമയമെടുക്കും ഓരോരുത്തരും പുറത്തുവരാൻ. ഇതൊരു മനശാസ്ത്രകേളികൂടിയായി മാറുകയാണ്. നമ്മുടെ ബുദ്ധിക്കു മാത്രമല്ല ഭാവനയ്ക്കു കൂടിയുള്ള വ്യായാമമാണിത്. നമ്മുടെ ഭാഷയ്ക്ക് എത്രമാത്രം ആഴവും പരപ്പുമുണ്ടെന്ന് കാണിച്ചു തന്നയാളാണ് മേതിൽ രാധാകൃഷ്ണൻ.
നൂറോ നൂറ്റിയമ്പതോ വാക്കുകൾ കൊണ്ട് ഒരു പത്രവാർത്ത സൃഷ്ടിക്കാം. ഒരു പത്രത്തിലെ ഓരോ വാർത്തയിലും ആ വാക്കുകളൊക്കെ തന്നെയാവും ഉപയോഗിച്ചിട്ടുണ്ടാവുക. ഒരു പത്രം മുഴുവൻ സൃഷ്ടിക്കുന്നത് നൂറോ ഇരുനൂറോ വാക്കുകൾകൊണ്ടാണ്. ആഴ്ച മുഴുവനും മാസങ്ങൾ മുഴുവനും വർഷങ്ങൾ മുഴുവനും ആ ഇരുനൂറിൽ താഴെയുള്ള വാക്കുകൾ തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. അതിനപ്പുറമുള്ള വാക്ക് ഉപയോഗിക്കുന്നവരെ അന്യഗ്രഹജീവിയായി കാണുന്ന നിലയിലേക്കു വരെ നമ്മുടെ ഭാഷാബോധം എത്തിനിൽക്കുകയാണ്. അവിടെയാണ് വാക്കുകളുടെ പരപ്പും ആഴവും അറിയിക്കുന്ന പദസമ്പത്തുകൾകൊണ്ട് മേതിൽ നിറഞ്ഞുനിന്നത്.

ദൈവം, ആർക്കിമിഡിസ്

ദൈവം, ആർക്കിമിഡിസ്, തോക്ക്, ഇടനാഴി. ഈ നാലു വാക്കുകൾകൊണ്ടാണ് മേതിലിൻറെ ഹിച്ച്കോക്കിൻറെ ഇടപെടൽ ആരംഭിക്കുന്നത്. ഈ നാലു വാക്കുകൾ കഴിഞ്ഞാൽ രണ്ടുവാചകങ്ങളുടെ ഒരുദ്ധരണിയാണ്. ‘അർദ്ധരാത്രിയിൽ തിളങ്ങുന്ന കണ്ണുകൾ എനിക്കുണ്ടായിരുന്നു. അകലങ്ങളിൽ ഇണയെ മണക്കാനും എനിക്കു കഴിയുമായിരുന്നു’. ആ വാചകങ്ങളുടെ സുഷുപ്തിയിൽ ലയിച്ച് നോവലിലേക്കു കടക്കുമ്പോൾ പറഞ്ഞു തുടങ്ങുന്നത് ദൈവത്തെക്കുറിച്ചാണ്. ഒരു പ്രത്യേക കാലഘട്ടത്തിൽ അമർനാഥിൻറെ കവിതകളിൽ പെട്ടെന്നു ദൈവം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് ഈ കവിക്കോ ദൈവത്തിനുപോലുമോ തിരിച്ചറിയാൻ കഴിയാത്തത്ര സൂക്ഷ്മവും അസാധാരണവുമായ നിലയിലായിരുന്നു. ഇങ്ങനെ സൂക്ഷ്മമായ നിലയിലാണ് മേതിലിൻറെ കഥകളിലും ദൈവം പ്രത്യക്ഷപ്പെടുന്നത്. ‘ദൈവത്തിൻറെ ഇടപെടൽ ഈ കവിതകളിൽ ഹിച്ച്കോക്കിൻറെ ഇടപെടൽ പോലെയാണ്.’ ഈ വാചകം ശരിക്കും മേതിൽ എഴുതിയത് സ്വന്തം കവിതയുടേയും കഥയുടേയും പശ്ചാത്തലത്തിലാണെന്ന് കരുതിയ വായനക്കാരാണ് ഏറെയും. ഹിച് കോക്കിൻറെ മാത്രമല്ല അനേകമനേകം പ്രതിഭകളുടെ ഇടപെടൽ മേതിലിൻറെ സാഹിത്യത്തിലൂടെ മലയാളമറിഞ്ഞു.
കൂടെയുള്ള ആളെ വെയിലോ മഴയോ അലട്ടാൻ തുടങ്ങുമ്പോൾ ഒരാൾക്കു കുട നിവർത്താം എന്നൊരു വാചകത്തിലാണ് ലൈംഗികതയെക്കുറിച്ചൊരു ഉപന്യാസം ആരംഭിക്കുന്നത്. ആ കുട പിന്നെ യാഥാസ്ഥിതികനായ കാരണവർ പണിതിട്ട കെട്ടിടത്തിൻറെ മേൽക്കൂരവരെയായി പരിണമിക്കുന്നുണ്ട്. കാരണവന്മാരുടെ മനസ്സിൽ മുകളിൽ നിന്നു ചുവട്ടിലേക്കാണ് വീടുണ്ടായി വരുന്നത് എന്നാണ് മേതിൽ എഴുതിയത്. മച്ചിൻപുറമാണ് ആദ്യമുണ്ടായത് എന്ന കടുകട്ടി പ്രസ്താവനയാണ് ആ നോവലിനെകൊണ്ടു നടക്കുന്നത്. ചിലപ്പോൾ വീട്ടിലുള്ളവർ മച്ചിൻപുറത്തെ മൂന്നാംനില എന്നു വാദിക്കുമെങ്കിലും അതു പൊങ്ങച്ചമല്ല മൃദുക്തിയാണ് എന്ന് മേതിൽ എഴുതുന്നു. ആ മൃദുക്തി എന്ന വാക്ക് നോക്കുക. അതു വരുന്നത് എവിടെ നിന്നാണെന്ന് ഇന്നത്തെ വായനക്കാരൻ അമ്പരക്കും. മേതിലിൻറെ ഈ പുസ്തകത്തിലല്ലാതെ മൃദുക്തി എന്ന വാക്ക് മറ്റെവിടെ ഉണ്ടാകാനാണ്.

മേതിൽ സഞ്ചരിച്ച വഴികൾ

ഇമ്രാനും ഞാനും മിക്കവാറും എല്ലാ രാത്രിയിലും പന്ത്രണ്ടുമണിക്കു ശേഷം ഒരേ കവലയിൽ കണ്ടുമുട്ടുന്നു എന്ന വാചകത്തോടെയാണ് സൂര്യമൽസ്യത്തെ വിവരിക്കൽ എന്ന കഥ ആരംഭിക്കുന്നത്. എന്തൊരു നുണയാണ് ആ പറയുന്നത് എന്നു ചോദിച്ചു മാത്രമെ അടുത്ത വാചകങ്ങളിലേക്കു കടക്കാൻ കഴിയൂ. എല്ലാ രാത്രിയിലും പന്ത്രണ്ടുമണിക്കു ശേഷം ഒരേ കവലയിൽ കണ്ടുമുട്ടുന്നത് എത്രമാത്രം സാധ്യമാണ് എന്ന് അമ്പരക്കും. മേതിലിൻറെ കഥയും കഥാപാത്രങ്ങളുമെല്ലാം രാത്രീഞ്ചരന്മാരായിരുന്നു. മറ്റുള്ളവർ കിടന്നുറങ്ങുമ്പോൾ ഉണർന്നു ലോകം കാണുന്നവരായിരുന്നു ആ കഥാപാത്രങ്ങൾ. മേതിൽ സഞ്ചരിച്ചതും അങ്ങനെ തന്നെയാണ്. പാലക്കാട് ആലത്തൂർ പുതിയങ്കത്താണ് ജനനം. ചിറ്റൂർ ഗവ. കോളജിലും തൃശൂർ കേരള വർമ്മ കോളജിലുമായി പഠനം. പഠനത്തിനുശേഷം അൽപകാലം ദേശാഭിമാനിയിൽ പ്രവർത്തിച്ചു. പിന്നീട് ഒരു നോർവീജിയൻ ഷിപ്പിങ് സ്ഥാപനത്തിലെ കംപ്യൂട്ടർ വിഭാഗത്തിൻറെ അധിപനായി. അതിനു ശേഷം നെസ്റ്റ് സോഫ്റ്റ് വെയർ യുഎസ്എയുടെ മദ്രാസ് ശാഖയിൽ സീനിയർ സാങ്കേതിക ലേഖകനായും ദീർഘകാലം പ്രവർത്തിച്ചു. സൂര്യവംശം, ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, ബ്രാ, പെൻഗ്വിൻ, ഡിലൻ തോമസിൻറെ പന്ത്, നായകന്മാർ ശവപേടകങ്ങളിൽ, സംഗീതം ഒരു സമയകലയാണ്, ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, ആൽബട്രോസിൻറെ കരച്ചിൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ.

Tags:

#Ezhuthachan Award #Kerala Sahitya #Malayalam Writer #Methil Radhakrishnan
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap