വയനാട് , മീനങ്ങാടി : വിദ്യാർഥികൾ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിട്ടത്. സ്കൂളിന് മുന്നിൽ രക്ഷിതാക്കളും UDF പ്രവർത്തകരും പ്രതിഷേധിച്ചു. സംഭവത്തിൽ ഹയർസെക്കന്ററി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. മീനങ്ങാടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത് കഴിഞ്ഞ ഞായറാഴ്ച. 133 വിദ്യാർത്ഥികളും അധ്യാപകരും മൂന്നു ബസുകളിലായിരുന്നു 5 ദിവസത്തെ യാത്ര. മടക്കയാത്രയിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡണ്ട് ഹാജിസും മദ്യപിച്ചു എന്നാണ് വിദ്യാർത്ഥികൾ ആരോപിച്ചത്.
വിദ്യാർത്ഥികൾ മടങ്ങിയെത്തിയപ്പോൾ രക്ഷിതാക്കൾ സ്കൂളിനു മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. താൻ മദ്യപിച്ചിട്ടില്ലെന്നും പി ടി എ പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾ ബസിൽ നിന്ന് ഇറക്കി വിട്ടിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. സംഭവത്തിൽ ഹയർസെക്കന്ററി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. വയനാട് ജില്ലാ കോർഡിനേറ്റർ ഡോക്ടർ PA ജലീലിനാണ് അന്വേഷണ ചുമതല. പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പലിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
