സംസ്ഥാനത്ത് ഇന്നും മഴ കനക്കും. നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾക്ക് മുന്നറിയിപ്പുണ്ട്. ജൂൺ 15 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രി മുറ്റത്തെ മരം കനത്ത മഴയിൽ കടപുഴകി വീണു. മുറ്റത്ത് വാഹനങ്ങളും, ആളുകളും ഇല്ലാതിരുന്നതിനാൽ അപകടവും നാശനഷ്ടവും ഒഴിവായി.അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ ഭാഗത്തേക്കാണ് മരം വീണത്
