Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്കാഫിർ സ്ക്രീൻഷോട്ട് കേസ്: തെളിവ് നശിപ്പിക്കാൻ പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരംശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്പെട്രോൾ പമ്പുകളിൽ കാനുകൾക്ക് നിയന്ത്രണം; ‘പെസോ’ അംഗീകൃത കാനുകളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പമ്പുടമകൾസംസ്ഥാനത്ത് എബോള ഭീതി ഒഴിഞ്ഞു; നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്തൃപ്രയാർ കവർച്ചക്കേസ്: അക്രമികൾ സഞ്ചരിച്ച ഇന്നോവ കാർ കണ്ടെത്തി; അന്വേഷണം ഊർജിതംപിഎം ശ്രീ പദ്ധതി: മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവ്ചെന്നീർക്കര ബാലപീഡനക്കേസ്: മൂന്ന് ജീവനക്കാർ അറസ്റ്റിൽ, പാസ്റ്റർ വാർത്താസമ്മേളനം ഒഴിവാക്കിവെള്ളാപ്പള്ളി പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; അന്വേഷണസംഘത്തെ വിമർശിച്ച് ഹൈക്കോടതിധവളപത്രം രാഷ്ട്രീയ ആക്ഷേപമെന്ന് ബജറ്റിൽ തെളിഞ്ഞെന്ന് പ്രതിപക്ഷം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പെട്രോൾ പമ്പുകളിൽ കാനുകൾക്ക് നിയന്ത്രണം; ‘പെസോ’ അംഗീകൃത കാനുകളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പമ്പുടമകൾ

ഏറ്റവും പുതിയത്

പെട്രോൾ പമ്പുകളിൽ കാനുകൾക്ക് നിയന്ത്രണം; ‘പെസോ’ അംഗീകൃത കാനുകളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പമ്പുടമകൾ

Merlin Bigtv Merlin Bigtv
June 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
പെട്രോൾ പമ്പുകളിൽ കാനുകൾക്ക് നിയന്ത്രണം; ‘പെസോ’ അംഗീകൃത കാനുകളുടെ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നതായി പമ്പുടമകൾ

റീട്ടെയ്ൽ പെട്രോൾ പമ്പുകളിൽ നിന്ന് കാനുകളിൽ ഇന്ധനം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച പ്രത്യേക സുരക്ഷാ കാനുകളിലോ ടാങ്കുകളിലോ മാത്രമേ ഇനി മുതൽ ഇന്ധനം നൽകാവൂ എന്നാണ് പുതിയ നിയമം.

എന്നാൽ, പെസോ അംഗീകരിച്ച ഇത്തരം കാനുകൾ നിലവിൽ വിപണിയിൽ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്നാണ് പ്രധാന പരാതി. അഞ്ച് ലിറ്റർ ശേഷിയുള്ള ഒരു അംഗീകൃത കാനിന് ഏകദേശം 3,000 രൂപയോളമാണ് വിപണിയിലെ വില. ഇത്തരം കാനുകൾ വിപണിയിൽ ആവശ്യത്തിന് ലഭ്യമാക്കണമെന്ന് പെട്രോൾ പമ്പ് ഉടമകൾ ആവശ്യപ്പെടുന്നു.

പുതിയ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കാർഷിക മേഖലയെയാണ്. വയലുകളിലെ പമ്പ് സെറ്റുകൾ, കൊയ്യൽ യന്ത്രങ്ങൾ, കാടുവെട്ട് യന്ത്രങ്ങൾ, ജനറേറ്ററുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സാധാരണ കാനുകളിൽ ഇന്ധനം വാങ്ങുന്ന പതിവാണ് കർഷകർക്കുള്ളത്. എന്നാൽ പെസോ അംഗീകൃത കാനുകൾ ഇല്ലാത്തതിനാൽ നിലവിൽ ഇവർക്ക് ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ്. ആശുപത്രികളിലെ ജനറേറ്ററുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി കാനുകളിൽ ഇന്ധനം വാങ്ങേണ്ടി വരുന്നവരെയും ഇത് പ്രതിസന്ധിയിലാക്കുന്നു.

നിലവിലെ ചട്ടപ്രകാരം വാഹനങ്ങൾക്ക് പുറമേ കാനുകളിലോ ടാങ്കുകളിലോ ഇന്ധനം നൽകുമ്പോൾ നിശ്ചിത പരിധികൾ പാലിക്കണമെന്നും നിർദേശമുണ്ട്. ഒരു വ്യക്തിക്ക് ഒരു തവണ ഡീസൽ 200 ലിറ്റർ വരെ മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. അതേസമയം, പുതിയ നിയമത്തെക്കുറിച്ചുള്ള അവബോധക്കുറവ് പമ്പുകളിൽ കടുത്ത സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. പഴയ രീതിയിൽ പ്ലാസ്റ്റിക് കാനുകളുമായി എത്തുന്ന ഉപഭോക്താക്കൾക്ക് നിയമപ്രകാരം ഇന്ധനം നൽകാൻ കഴിയാത്തതിനാൽ ജീവനക്കാരുമായി തർക്കങ്ങൾ പതിവാകുകയാണെന്ന് പമ്പുടമകൾ പറയുന്നു. നിയമം നടപ്പാക്കുന്നത് പമ്പുകളാണെങ്കിലും അംഗീകൃത കാനുകളുടെ ലഭ്യത ഉറപ്പാക്കേണ്ടത് സർക്കാർ സംവിധാനങ്ങളാണെന്നും, വിപണിയിൽ ഇവ ലഭ്യമാക്കാതെ ചട്ടങ്ങൾ കർശനമാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും പമ്പുടമകൾ ചൂണ്ടിക്കാണിക്കുന്നു.

Tags:

#cans #crisis #PESO #petrol pumps #Pump owners #restrictions
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: തെളിവ് നശിപ്പിക്കാൻ പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്

ഏറ്റവും പുതിയത്

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

Recent Posts

  • വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതി; മുഖ്യമന്ത്രി മറുപടി പറയണമെന്ന് എംബി രാജേഷ്
  • കാഫിർ സ്ക്രീൻഷോട്ട് കേസ്: തെളിവ് നശിപ്പിക്കാൻ പ്രതി ഫോൺ റീസെറ്റ് ചെയ്തതായി ഫോറൻസിക് റിപ്പോർട്ട്
  • മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം
  • ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്
  • പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മുസ്ലിം ലീഗിൽ അമർഷം; നേതൃത്വത്തിനെതിരെ പ്രമേയം പാസാക്കി യൂത്ത് ലീഗ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap