Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ‘ഓപ്പറേഷൻ പാർപ്പിടം’: സംസ്ഥാന വ്യാപക വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ; കൈക്കൂലി പിരിക്കാൻ ഇടനിലക്കാരെ നിയോഗിച്ചതായി കണ്ടെത്തൽ

ആലപ്പുഴ

‘ഓപ്പറേഷൻ പാർപ്പിടം’: സംസ്ഥാന വ്യാപക വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ; കൈക്കൂലി പിരിക്കാൻ ഇടനിലക്കാരെ നിയോഗിച്ചതായി കണ്ടെത്തൽ

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘ഓപ്പറേഷൻ പാർപ്പിടം’: സംസ്ഥാന വ്യാപക വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടുകൾ; കൈക്കൂലി പിരിക്കാൻ ഇടനിലക്കാരെ നിയോഗിച്ചതായി കണ്ടെത്തൽ
കൈക്കൂലി വാങ്ങാൻ കൺസൾട്ടൻസി ഏജൻസികളെ ഉദ്യോഗസ്ഥർ നിയമിച്ചതായി കണ്ടെത്തി

സംസ്ഥാനത്ത് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സേവനങ്ങളിൽ വ്യാപക അഴിമതി കണ്ടെത്തിയതായി വിജിലൻസ്. ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി പിരിക്കാൻ കൺസൾട്ടൻസി ഏജൻസികളെയും കരാർ ജീവനക്കാരെയും ഇടനിലക്കാരായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. നിരവധി ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള സംശയാസ്പദമായ പണമിടപാടുകളും വിജിലൻസ് പരിശോധിക്കുന്നു.

6 കോർപ്പറേഷനുകൾ, 30 മുനിസിപ്പാലിറ്റികൾ, 24 പഞ്ചായത്തുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. കെട്ടിട നിർമാണ അനുമതിയും പൂർത്തീകരണ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഉദ്യോഗസ്ഥർ വൻതുക കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തൽ.തൃശ്ശൂർ കുന്നംകുളം മുനിസിപ്പൽ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിൽ ഒരു വർഷത്തിനിടെ 21.5 ലക്ഷം രൂപ എത്തിയതായി വിജിലൻസ് കണ്ടെത്തി. ഈ തുകയുടെ ഉറവിടം വിശദീകരിക്കാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വയനാട് അമ്പലവയൽ പഞ്ചായത്തിലും സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലും കൈക്കൂലി വാങ്ങാൻ കരാർ ജീവനക്കാരെ നിയോഗിച്ചതായും കണ്ടെത്തി. അമ്പലവയലിൽ താൽക്കാലിക ജീവനക്കാരനെ ഉപയോഗിച്ച് 2.8 ലക്ഷം രൂപ പിരിച്ചെന്നാണ് വിജിലൻസ് പറയുന്നത്.ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ 12.9 ലക്ഷം രൂപ കൈപ്പറ്റിയതായും, നെടുമങ്ങാട് മുനിസിപ്പാലിറ്റി സർവേ വിഭാഗത്തിന്റെ വാഹനത്തിൽ നിന്ന് 47,000 രൂപ പിടിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. കായംകുളം മുനിസിപ്പാലിറ്റിയിലെ ക്ലർക്കിന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് 31,000 രൂപ എത്തിയതും, ഓവർസിയർ 3,000 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി.

കൊച്ചി കോർപ്പറേഷനിലെ പള്ളുരുത്തി സോണൽ ഓഫീസിലെ ജൂനിയർ സൂപ്രണ്ടിന്റെ അക്കൗണ്ടിൽ 21,000 രൂപ എത്തിയതായും ഓവർസിയർ 15,000 രൂപ വാങ്ങിയതായും വിജിലൻസ് കണ്ടെത്തി. കോഴിക്കോട് കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ 20,000 രൂപ കൈക്കൂലി വാങ്ങിയതായും, ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ 67,000 രൂപ എത്തിയതും അന്വേഷണത്തിൽ കണ്ടെത്തി.

കൈക്കൂലി പിരിക്കാനായി പ്രത്യേകമായി ഇടനിലക്കാരെ നിയോഗിച്ച സംഭവം അതീവ ഗുരുതരമാണെന്ന് വിലയിരുത്തുന്ന വിജിലൻസ്, പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ കർശന നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് നൽകുന്നത്.

Tags:

#Corruption #operation parppidom #vigilance raid
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap