2024ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നത്. പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്നും താപനില ഉയർന്നേക്കും. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് പ്രവചനം. തൃശൂരിൽ താപനില 40 ഡിഗ്രി കടന്നേക്കും.
നാളെ ഉഷ്ണ തരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 12 ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അൽട്രാവയലറ്റ് വികിരണ തോത് ഉയർന്നതോടെ ആശങ്കയും വർധിക്കുന്നു. കോന്നിയിലും മൂന്നാറിലും ഇന്ന് 9 യു വി ഇൻഡക്സാണ് രേഖപ്പെടുത്തിയത്. 11 ന് മുകളിലെത്തിയാൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും.
സ്ഥിതിഗതികൾ മറികടക്കാൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പകൽ 11 മുതൽ 3 വരെ സമയങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
ചൂട് കൂടിയ സാഹചര്യത്തിൽ കൊല്ലം, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്നും 27ന് ശേഷം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെ കടുത്ത ചൂടിന് ശമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ചുട്ടുപ്പൊള്ളി കേരളം:സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ്
