Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / വിഷഗുളികകളുമായി 15,000 പേരേ വധിക്കാൻ ഇറങ്ങിയോ? ഇത്രയേറെ ഗുളികകൾ ഫൈയാസ് പ്രേംജി ഒറ്റയ്ക്കു തയ്യാറാക്കിയതോ? മുഹറം ഘോഷയാത്രയ്ക്കിടെ മുംബൈയിൽ നടന്നതെന്ത്?

ഇന്ത്യ

വിഷഗുളികകളുമായി 15,000 പേരേ വധിക്കാൻ ഇറങ്ങിയോ? ഇത്രയേറെ ഗുളികകൾ ഫൈയാസ് പ്രേംജി ഒറ്റയ്ക്കു തയ്യാറാക്കിയതോ? മുഹറം ഘോഷയാത്രയ്ക്കിടെ മുംബൈയിൽ നടന്നതെന്ത്?

Jishitha Bigtv Jishitha Bigtv
June 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഷഗുളികകളുമായി 15,000 പേരേ വധിക്കാൻ ഇറങ്ങിയോ? ഇത്രയേറെ ഗുളികകൾ ഫൈയാസ് പ്രേംജി ഒറ്റയ്ക്കു തയ്യാറാക്കിയതോ? മുഹറം ഘോഷയാത്രയ്ക്കിടെ മുംബൈയിൽ നടന്നതെന്ത്?
മുംബൈയിൽ വിഷഗുളികകളുമായി പിടിയിലായ ഫൈയാസ് പ്രേംജി ഇസ്ലാമിലെ ഒരു വിഭാഗത്തോടുള്ള വിയോജിപ്പിന് പ്രതികാരം ചെയ്യുകയായിരുന്നോ?

ഇനിയും ചുരുളഴിയാത്ത ദുരൂഹതയായി തുടരുകയാണ് മുംബൈയിലെ വിഷ ഗുളിക വിതരണം. മുഹറം ഘോഷയാത്രയിൽ ഗുളിക വിതരണം ചെയ്യുന്നതിനിടെ പിടികൂടിയ ഫൈയാസ് പ്രേംജിയെ ചോദ്യം ചെയ്തു വരികയാണ്. 14,900 ഗുളികകളാണ് പൊലീസ് ഇതുവരെ കണ്ടെടുത്തത്. 15,000 പേരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് ഫൈയാസ് പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. എന്തിന് ഇത്ര വലിയ ശത്രുത എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

ഖോജ ഷിയ സമുദായത്തിലെ സ്വയംപ്രഖ്യാപിത പരിഷ്കരണ വാദിയായിരുന്നു ഫൈയാസ് എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ഷിയാ ഇസ്ലാമിനെ തന്നെ വിമർശിച്ച് ഓൺലൈനിൽ പതിവായി എത്തിയിരുന്നു. ഗുജറാത്തിലെ കച്ചിലാണ് ഫൈയാസിന്‍റെ കുടുംബവേരുകൾ. ഇപ്പോൾ താമസം പുനെയിലാണ്. ഷിയാ മുസ്ലിംകളോടു പ്രതികാരം ചെയ്യാനാണ് വിഷഗുളികകളുമായി ഇറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മുഹറം ഘോഷയാത്ര മുംബൈയിലെ ജെ ജെ ആശുപത്രി മേഖലയിലൂടെ കടന്നുപോകുമ്പോഴാണ് വേദനസംഹാരി എന്ന പേരിൽ ഫൈയാസ് ഗുളിക വിതരണം ചെയ്തത്. അതു കഴിച്ച ഒരാൾ ഛർദിക്കുന്നതു പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. അതോടെയാണ് ഫൈയാസിനെ കസ്റ്റഡിയിൽ എടുത്തതും ഗുളികയുടെ വിതരണം തടഞ്ഞതും.14,900 ഗുളികകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇത്രയും ഗുളികകൾ ഒരാൾ തന്നെ തയ്യാറാക്കുമോ എന്ന കാര്യത്തിൽ പൊലീസിനും വ്യക്തതയില്ല. ഫൈയാസ് വലിയ തോതിൽ എലിവിഷം വാങ്ങിയിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ഗുളികകളിൽ ഇത് നിറയ്ക്കുകയായിരുന്നു. ഒരാൾ ഗുളിക കഴിച്ച് ഛർദ്ദിച്ചപ്പോൾ തന്നെ ഇടപെട്ടതാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണം. ഗുളിക കിട്ടിയ ആരും കഴിക്കരുതെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞിരുന്നു. ഫൈയാസ് ഇപ്പോഴും എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നതിൽ പൊലീസിന് വ്യക്തതയില്ല.

ലാബിൽ നടത്തിയ പരിശോധനയിൽ ഗുളികകളിൽ സിങ്ക് ഫോസ്ഫൈഡ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. പിടിച്ചെടുത്ത 14,900 ഗുളികകൾക്കു പുറമെ 30,000 ക്യാപ്സൂളുകൾ വാങ്ങാൻ ഫൈയാസ് ഓർഡർ നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. 500 കിലോ ഫോസ്ഫറസിനും ഓർഡർ നൽകിയിരുന്നു.2019നും 2025നും ഇടയിൽ ഫൈയാസ് നിരവധി തവണ ഇറാനിലേക്കും ഇറാഖിലേക്കും പോയിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 19 തവണയാണ് ഇരു രാജ്യങ്ങളിലേക്കും പോയത്. ഫൈയാസിന്‍റെ മാതാവും സഹോദരിയും ഇറാനിലാണ്. ഇവരെ കാണാൻ മാത്രമായിരുന്നോ യാത്രകൾ എന്നതിൽ വ്യക്തതയില്ല.പുനെയിൽ പെയിന്‍റ് വ്യാപാരം നടത്തിയിരുന്ന ഫൈയാസ് ഒറ്റയ്ക്കായിരുന്നു താമസം.

Tags:

#muharam procession #poison capsules
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap