സംസ്ഥാനത്ത് വേനൽമഴ ലഭിച്ചിട്ടും ചൂട് കുറയുന്നില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുപ്രകാരം ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില തുടരാനാണ് സാധ്യത.
പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. ഈ മാസം ഇതിനകം അഞ്ച് തവണ പാലക്കാട് 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തി. കൊല്ലം 39 ഡിഗ്രിയും കോട്ടയം 38 ഡിഗ്രിയും വരെ ഉയരും.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയാണ് പ്രവചനം. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും.
മഹാരാഷ്ട്രയ്ക്ക് മുകളിലായി രൂപപ്പെട്ട ആന്റി സൈക്ലോണും വേനൽമഴയുടെ കുറവും ചേർന്നാണ് ചൂട് കനക്കാൻ കാരണം എന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.
അതേസമയം തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ നാളെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്
