Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും

ഏറ്റവും പുതിയത്

പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും

കൊച്ചിയിൽ തൊണ്ടിമുതലുകളുടെ സംരക്ഷണം പൊലീസിനും കോടതിക്കും വെല്ലുവിളിയായി മാറുകയാണ്. ഓപ്പറേഷൻ തൂഫാനിലൂടെ പിടികൂടിയ ലക്ഷങ്ങൾ വിലയുള്ള ലഹരി മരുന്നാണ് എസ്‌ഐ മോഷ്ടിച്ചതെങ്കിൽ കോടതിയിൽ നിന്ന് കവർന്നത് ലക്ഷങ്ങൾ വിലയുള്ള വാച്ചുകൾ. കൂടുതലെന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് ഉറപ്പിക്കാൻ സമഗ്രമായ അന്വേഷണം വേണ്ടിവരും.

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസ്. ലഹരിക്കടത്ത് കേസ് അട്ടിമറിക്കാൻ ലഹരികടത്തിയ അടിവസ്ത്രം തന്നെ അടിച്ചുമാറ്റി ചെറുതാക്കി പ്രതിയെ രക്ഷിക്കാൻ കാണിച്ച അതിബുദ്ധി. കേസ് ജയിക്കാനും തോൽക്കാനും തൊണ്ടിമുതലിനെ ഉന്നംവെയ്ക്കുന്ന രീതി വർഷങ്ങൾക്ക് മുൻപേ ഉണ്ട്. സമീപകാലത്ത് അത്തരം മോഷണങ്ങൾ തുടർക്കഥയാകുകയാണ്. ആ പട്ടികയിൽ ഒടുവിലത്തെ രണ്ട് കേസുകൾ കൊച്ചിയിൽ നിന്നാണ്. സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ മുപ്പതാം തീയതി അടുത്തടുത്തായി രജിസ്റ്റർ ചെയ്തത് രണ്ട് തൊണ്ടിമുതൽ മോഷണക്കേസുകൾ. ഒരുകേസിന് ഇടയാക്കിയത് ബിഗ്ടിവിയുടെ ഇടപെടലെങ്കിൽ രണ്ടാമത്തെ കേസിന് ഇടപെടൽ നടത്തിയത് കോടതി. ക്രൈംനമ്പർ 1185/2026ൽ പ്രതി സെൻട്രൽ സ്‌റ്റേഷനിലെ എസ്‌ഐ അനസ് തൗഫീക്ക്. ഓപ്പറേഷൻ തൂഫാനിൽ എളമക്കര പൊലീസ് പിടിച്ചെടുത്ത 87 ഗ്രാം എംഡിഎംഎയാണ് അനസ് അടിച്ചുമാറ്റിയത്. നശിപ്പിക്കാനുള്ള ലഹരിവസ്തുക്കളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ നഷ്‌പ്പെട്ടതായി കണ്ടെത്തുന്നത്. അന്വേഷണത്തിൽ മുറിയിൽ അനസ് കയറിയിറങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഇത് മനസിലാക്കിയ അനസ് അടുത്ത ദിവസം മറ്റൊരു പായ്ക്കറ്റ് ഇതേ സ്ഥാനത്ത് എത്തിച്ചു. മോഷ്ടിച്ച 87 ഗ്രാമിന് പകരമെത്തിയത് 200 ഗ്രാം തൂക്കമുള്ള പായ്ക്കറ്റ്. തൊണ്ടിമുതൽ മോഷണം പൂഴ്ത്താൻ പൊലീസ് പരമാവധി ശ്രമിച്ചു. എന്നാൽ ബിഗ്ടിവിയുടെ ഇടപെടലോടെ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. മണിക്കൂറുകൾക്കകം കേസെടുത്ത് അനസിനെ അറസ്റ്റ് ചെയ്തു. എന്തിനായിരുന്നു മോഷണം, എംഡിഎംഎ വിറ്റത് ആർക്ക് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. തൊട്ടടുത്ത ക്രൈംനമ്പർ 1186/2026 എറണാകുളം ജില്ലാ കോടതിയിലെ തൊണ്ടിമുതൽ മോഷണം. ഇവിടെ മോഷ്ടാവ് ആരെന്ന് ഉറപ്പിക്കാനായിട്ടില്ല. പത്ത് വർഷത്തിനിടെ നഷ്ടപ്പെട്ടത് 124 തൊണ്ടിമുതലുകൾ. ഒരു സ്യൂട്ട്‌കേസിലായി സൂക്ഷിച്ച വാച്ചുകളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന. 2016ൽ സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലായ റാഡോ വാച്ചിനായി നടത്തിയ തിരച്ചിലിലാണ് വൻകൊള്ള പുറത്തായത്. ഒരു സ്യൂട്ട്‌കേസിലാണ് വിവിധ കേസുകളിലെ തൊണ്ടിമുതലുകളായ വാച്ചുകൾ സൂക്ഷിച്ചിരന്നത്. ലക്ഷങ്ങൾ വിലയുള്ളതും വലിയ വിലയില്ലാത്ത വാച്ചുകളും കൂട്ടത്തിലുണ്ടായിരുന്നു. പൂർണമായും കോടതിയുടെ സംരക്ഷണയിലുള്ളതും പൊലീസിന്റെ കാവലുമുള്ള മുറിയിൽ നിന്നാണ് തൊണ്ടിമുതൽ കള്ളൻ കൊണ്ടുപോയത്. കള്ളൻ കപ്പലിൽ തന്നെയെന്ന് നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. മോഷണത്തിൽ പൊലീസിന് പുറമെ ജഡ്ജിമാരുടെ നേതൃത്വത്തിലുമാണ് അന്വേഷണം.

Tags:

#Antony Raju Case #Court Evidence Theft #Ernakulam District Court #Evidence Tampering #Evidence Theft #MDMA Theft #Operation Toofan #Police Corruption #SI Anas Thaufeeq
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap