Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ട്രംപിന് തിരിച്ചടി കോൺഗ്രസിൽ; ഇറാൻ യുദ്ധത്തെ അമേരിക്കൻ ജനത തള്ളിയോ?

ഏറ്റവും പുതിയത്

ട്രംപിന് തിരിച്ചടി കോൺഗ്രസിൽ; ഇറാൻ യുദ്ധത്തെ അമേരിക്കൻ ജനത തള്ളിയോ?

Rakhi Bigtv Rakhi Bigtv
November 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
ട്രംപിന് തിരിച്ചടി കോൺഗ്രസിൽ; ഇറാൻ യുദ്ധത്തെ അമേരിക്കൻ ജനത തള്ളിയോ?

ഇസ്രായേലിൽ നെതന്യാഹുവിന് എന്നപോലെ അമേരിക്കയിൽ ട്രംപിനും വലിയ തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ്

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് തിരിച്ചടിയെന്നാണ് ആദ്യഫല സൂചനകൾ. സെനറ്റിൽ ഡെമോക്രാറ്റുകൾക്കാണ് ആദ്യ വിജയം. ജോർജിയയിൽ നിന്ന് ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസ്സോഫ് തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ മൈക്ക് കോളിൻസിനെയാണ് തോൽപ്പിച്ചത്. സൗത്ത് കരോളീനയിൽ ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടി. ആനി ആൻഡ്രൂവാണ് ജയിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് സൗത്ത് കരോളീനയിൽ നിന്ന് ഒരു ഡെമോക്രാറ്റിക് സെനറ്റർ തെരഞ്ഞെടുക്കപ്പെടുന്നത്.
ഹൗസ് ഓഫ് റപ്രസെൻറേറ്റീവ്സ് എന്ന ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. 435 അംഗം ജനപ്രതിനിധി സഭയുടെ നിയന്ത്രണം നേടാൻ 218 സീറ്റുകളാണ് വേണ്ടത്. 175 സീറ്റുകളിലെ ഫലം അനുസരിച്ച് ഡെമോക്രാറ്റുകൾ 127 സീറ്റുകളിൽ മുന്നിലാണ്. റിപ്പബ്ലിക്കൻമാർക്ക് ലഭിച്ചത് 73 മാത്രമാണ്. വിവിധ പ്രവചനങ്ങൾ അനുസരിച്ച് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ പൂർണ നിയന്ത്രണം നേടും.
ഇപ്പോഴത്തെ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് 53 സീറ്റ് ഉണ്ടായിരുന്നു. ഡെമോക്രാറ്റുകൾക്കും രണ്ടു സ്വതന്ത്രർക്കും കൂടി 47 സീറ്റുമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ ഫലം വരുമ്പോൾ 50 സീറ്റുകൾ വീതം ഇരുപാർട്ടികളും ജയിച്ചാൽ പോലും റിപ്പബ്ലിക്കൻമാർക്ക് ആശ്വാസമാണ്. വൈസ് പ്രസിഡൻറ് ജെ ഡി വാൻസിൻറെ വോട്ട് കൂടി ചേർത്ത് 51 ആക്കാം. എന്നാൽ ഡെമോക്രാറ്റുകൾക്ക് 51 സീറ്റ് ലഭിച്ചാൽ ട്രംപിൻറെ ഭരണം അവതാളത്തിലാകും. അത്യാവശ്യം ധനബില്ലുകൾ പോലും പാസാകാൻ ഡെമോക്രാറ്റുകളുടെ നയം അംഗീകരിക്കേണ്ടി വരും. ഇറാനെതിരേ നടത്തുന്ന യുദ്ധം ഉൾപ്പെടെ നിർത്തേണ്ട സാഹചര്യവും ഉണ്ടാകാം.

അമേരിക്കയിൽ സംഭവിക്കുന്നത്

ഭേദപ്പെട്ട ഭൂരിപക്ഷത്തിന് ഡെമോക്രാറ്റ് കമലാ ഹാരിസിനെ തോൽപ്പിച്ച ട്രംപിന് ഇനിയുള്ള കാലം അത്ര ശുഭകരമല്ല എന്നാണ് സൂചനകൾ. ജനപ്രതിനിധി സഭയിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായാൽ എല്ലാ നയങ്ങളും തിരുത്തേണ്ടിവരും. അല്ലെങ്കിൽ ഭരണസ്തംഭനവും ട്രഷറിപൂട്ടലും പതിവാകും. രണ്ടാംതവണ പ്രസിഡൻറ് ആയ ശേഷം ഏറെക്കുറെ ഒറ്റയ്ക്കാണ് ട്രംപ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. ട്രംപിൻറെ തീരുമാനങ്ങൾ സെനറ്റ് പാസാക്കുന്നതാണ് കണ്ടു വന്നിരുന്നത്. റിപ്പബ്ലിക്കന്മാർക്ക് തിരിച്ചടിയായതിന് നിരവധി കാരണങ്ങൾ ഉണ്ടെന്നാണ് സൂചന. എച്ച് വൺ ബി വിസ പോലുള്ളവയ്ക്ക് നിയന്ത്രണം കൊണ്ടുവന്നത് ഏഷ്യൻ-ആഫ്രിക്കൻ വംശജരെ മുഴുവൻ എതിരാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ചിരുന്നവർ പോലും എതിരായി. ഇറാനിൽ പോയി ഇസ്രായേലുമായി ചേർന്നു നടത്തിയ യുദ്ധം തദ്ദേശീയ വംശജരെപ്പോലും വെറുപ്പിച്ചു. ട്രംപിൻറെ യുദ്ധവെറിക്ക് കാര്യമായ പിന്തുണ അമേരിക്കയിൽ ലഭിച്ചില്ല. ഇന്ത്യക്കും ചൈനയ്ക്കുമൊക്കെ തിരിച്ചടിത്തീരുവകൾ ഏർപ്പെടുത്തിയാൽ അമേരിക്കയിൽ കയ്യടി കിട്ടും എന്ന പ്രതീക്ഷയും പാഴായി. കാര്യമായ നേട്ടം ഇല്ലാതെ തീരുമാനങ്ങളിൽ നിന്ന് പിന്മാറുന്ന ട്രംപിനെയാണ് കണ്ടത്. യൂറോപ്പിലെങ്ങും നടക്കുന്ന ജെൻസി വിപ്ലവങ്ങളുടെ അല അമേരിക്കയിലേക്കും എത്തുന്നു എന്നും ഈ വോട്ടിങ് പാറ്റേൺ സൂചിപ്പിക്കുന്നു. ട്രംപിൻറെ ഏകാധിപത്യ പ്രവണതയോടുള്ള വിയോജിപ്പാണ് അമേരിക്കൻ ജനത പ്രകടിപ്പിക്കുന്നത്.

ട്രംപ് ഇനി എങ്ങനെ ഭരിക്കും?

സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം നഷ്ടമായാൽ ഡോണൾഡ് ട്രംപ് പാവ സർക്കാർ മാത്രമായി മാറും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഫലം അംഗീകരിക്കാതെ ക്യാപിറ്റോൾ ഹിൽ കയ്യേറിയ ചരിത്രം ട്രംപിൻറെ പാർട്ടിക്കുണ്ട്. അതുപോലെ എന്തെങ്കിലും അട്ടിമറിക്കു തുനിഞ്ഞാൽ ട്രംപിന് വലിയ തിരിച്ചടിയുണ്ടാകും. പിന്നീടുള്ള കാലം ഭരിക്കാൻ പോലും കഴിയാതെ വരികയും ചെയ്യും. ട്രംപ് ഒരു കാലത്തും പ്രതീക്ഷിക്കാത്ത നിലയിലേക്കാണ് തെരഞ്ഞെടുപ്പ് നീങ്ങുന്നത് എന്നാണ് സൂചനകൾ.
പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ വലിയ ഭൂരിപക്ഷം നേടുമോ എന്നതിലാണ് ഇനി ആകാംക്ഷ. നിലവിലുണ്ടായിരുന്ന സഭയിൽ റിപ്പബ്ലിക്കന്മാർക്ക് നേരിയ ഭൂരിപക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ഡെമോക്രാറ്റുകൾ വലിയ ഭൂരിപക്ഷം നേടിയാൽ ട്രംപിൻറെ എല്ലാ സ്വപ്നങ്ങളും തകർന്നടിയും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭ വന്നാൽ ട്രംപിനെതിരേ ഒരു ഡസൻ അന്വേഷണങ്ങളെങ്കിലും വരും. ട്രംപിനും കുടുംബത്തിനുമെതിരേ വലിയ അഴിമതി ആരോപണങ്ങളാണ് ഡെമോക്രാറ്റുകൾ ഉയർത്തിയിരുന്നത്. ഭരണം അവസാനിക്കും മുൻപു തന്നെ അന്വേഷണങ്ങൾ വന്നാൽ പ്രസിഡൻറ് വിചാരണ ചെയ്യപ്പെടുന്നു എന്നാണ് അർത്ഥം. ഇറാനിൽ യുദ്ധം ആരംഭിച്ചതിനെക്കുറിച്ച് ഉറപ്പായും അന്വേഷണം പ്രതീക്ഷിക്കുന്നുണ്ട് അമേരിക്കൻ ജനത. ഇത്തരം അന്വേഷണങ്ങളിലെ കണ്ടെത്തലുകളെല്ലാം ട്രംപിന് തിരിച്ചടിയാകും. ട്രംപിനെ ഇംപീച്ച് ചെയ്യാം എന്നതാണ് അതിലും വലിയ സംഭവം. വലിയ ഭൂരിപക്ഷമുണ്ടെങ്കിൽ ഡെമോക്രാറ്റുകൾ ഇംപീച്ച്മെൻറ് നടപടി ആരംഭിക്കുക തന്നെ ചെയ്യും എന്നാണ് സൂചനകൾ. കഴിഞ്ഞ രണ്ടുവർഷവും ട്രംപ് ചെയ്ത കാര്യങ്ങളെല്ലാം തിരുത്തേണ്ടി വരുമെന്നാണ് ഇപ്പോഴത്തെ ഫലം നൽകുന്ന സൂചനകൾ.

ഞാനാണ് മത്സരിച്ചതെങ്കിൽ?

ഫലം വലിയ തിരിച്ചടിയാകുമെന്ന സൂചനകൾക്കിടെ ട്രംപിൻറെ സാമൂഹിക മാധ്യമ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താനാണ് മത്സരിച്ചിരുന്നതെങ്കിൽ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമായിരുന്നു എന്നാണ് ആ കുറിപ്പ്. തോൽവിയുടെ ഉത്തരവാദിത്തം റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് കൈമാറാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. പാർട്ടിക്കു കഴിവില്ലാത്തതുകൊണ്ട് തോറ്റു എന്ന് വരുത്തി തീർക്കുകയാണ് ലക്ഷ്യം. റിപ്പബ്ലിക്കൻമാരിൽ ഒരു വിഭാഗം തന്നെ ട്രംപിന് എതിരായ സാഹചര്യത്തിൽ ആ ശ്രമം വിജയിക്കാൻ പോകുന്നില്ല. സ്വന്തം പാർട്ടിയിൽ നിന്നു തന്നെ വലിയ തിരിച്ചടി ട്രംപ് നേരിടേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ട്രംപിനെ ഡെമോക്രാറ്റുകൾ വിചാരണ ചെയ്താൽ റിപ്പബ്ലിക്കൻമാരിൽ ഒരു പങ്ക് ആ കൂടെ കൂടിയാലും അത്ഭുതപ്പെടാനില്ല.
കോൺഗ്രസിൻറെ നിയന്ത്രണം ആരുടെ കൈകളിലാകും എന്നറിയാൻ ഇനിയും സമയം ബാക്കിയുണ്ട്. ചിലപ്പോൾ ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ മാത്രമേ കൃത്യമായ ചിത്രം വരികയുള്ളു. നിലവിലുള്ള ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർക്ക് 219 സീറ്റ് ആണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷത്തേക്കാൾ ഒരു സീറ്റ് മാത്രം കൂടുതൽ. ഡെമോക്രാറ്റുകൾക്ക് 214 സീറ്റും ഉണ്ടായിരുന്നു. രണ്ടു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 2022ൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് രാത്രിയോടെ ഭൂരിപക്ഷം ഫലങ്ങളും എത്തിയിരുന്നു. എന്നാൽ എട്ടു ദിവസത്തിനു ശേഷമാണ് റിപ്പബ്ലിക്കന്മാർക്ക് ഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് തികച്ച് ഫലം വന്നത്.
ബൈഡൻറെ അവസാന രണ്ടുവർഷവും ഭൂരിപക്ഷമില്ലാത്ത സെനറ്റും ജനപ്രതിനിധി സഭയും വച്ചായിരുന്നു ഭരണം. റിപ്പബ്ലിക്കന്മാർക്ക് നേരിയ ഭൂരിപക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വലിയ അട്ടിമറികൾ നടന്നില്ല. ധനബില്ലുകൾ പാസാകുന്നതിൽ ഉൾപ്പെടെ വലിയ തിരിച്ചടികൾ ബൈഡൻ നേരിട്ടിരുന്നു. തട്ടിയും മുട്ടിയും ഭരിക്കേണ്ടിവന്ന ബൈഡൻറെ രണ്ടുവർഷമാണ് ട്രംപിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്നത് എന്നു പറയാം. അത്തരമൊരു സാഹചര്യമാണ് ട്രംപിന് ഇനി നേരിടേണ്ടി വരിക.

Tags:

#Democratic Party #Donald Trump #House of Representatives #Iran War #Republican Party #Trump Administration #US Congress #US Elections 2026 #US Midterm Elections #US Senate
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap