Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണംസുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർപൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനുംവയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തിഅധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കില്ലെന്ന് വീണ്ടും നിലപാടെടുത്തതോടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ് ടി റാങ്ക് ഉദ്യോഗാർത്ഥികൾമുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ സർക്കാരിന് ലോകായുക്ത നോട്ടീസ് അയച്ചുപെൻഷൻ കാത്തിരുന്ന് മടുത്ത് ഒരുലക്ഷത്തോളം പ്രവാസികൾനീന്തൽക്കുളത്തിലെ മിന്നും താരമായി സ്നേഹപ്രഭകൊലയ്ക്കും കൊള്ളയ്ക്കും മടിയില്ലാത്ത പതിനെട്ടു തികയാത്തവർചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക്‌ തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചുഎൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി സിജെപി പ്രവർത്തകരും രംഗത്ത്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സംസ്ഥാനം വൈദ്യുതി കുടിവെള്ള പ്രതിസന്ധിയിലേക്കോ?

ഏറ്റവും പുതിയത്

സംസ്ഥാനം വൈദ്യുതി കുടിവെള്ള പ്രതിസന്ധിയിലേക്കോ?

Rakhi Bigtv Rakhi Bigtv
November 2, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംസ്ഥാനം വൈദ്യുതി കുടിവെള്ള പ്രതിസന്ധിയിലേക്കോ?

വൈദ്യുതി പുറത്തു നിന്ന് അധിക വിലകൊടുത്ത് വാങ്ങാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല!

ഇടുക്കി ഡാമിൽ നവംബർ രണ്ടിലുള്ള വെള്ളത്തിൻറെ അളവ് 915.7 ദശലക്ഷം ക്യുബിക് മീറ്റർ. പരമാവധിശേഷിയുടെ 62.74 ശതമാനം. സാധാരണ നവംബർ ആകുമ്പോഴേക്ക് 90 ശതമാനം വരെ ജലം ഇടുക്കിയിൽ ഉണ്ടാകേണ്ടതാണ്. കാലവർഷവും തുലാവർഷവും പെയ്ത് അണക്കെട്ട് തുള്ളിതുളുമ്പേണ്ട സമയം. ഈ വെള്ളവുമായി മുന്നോട്ടുപോയാൽ മാർച്ച് ആകുമ്പോഴേക്കും ശേഷി അവസാനിക്കും എന്നാണ് ഭയം. പിന്നീടുള്ള രണ്ടുമാസം വൈദ്യുതിക്ക് എന്തു ചെയ്യും. വൈദ്യുതി മാത്രമല്ല പ്രശ്നം. ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറംതള്ളുന്ന വെള്ളമാണ് മുവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. അതും മുടങ്ങും. ഇപ്പോഴുള്ള ജലനിരപ്പു പോലും വിശ്വസനീയമല്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം വർഷങ്ങളായുള്ള ചെളി അടിഞ്ഞുകൂടി അണക്കെട്ട് നന്നായി നികന്നിട്ടുണ്ട്. ഇപ്പോൾ അളവിൽ പറയുന്നത്ര വെള്ളം അതുകൊണ്ടു തന്നെ അണക്കെട്ടിൽ ഉണ്ടാകണമെന്നുമില്ല. 64 ശതമാനം വെള്ളമുണ്ടെങ്കിലും അതുമുഴുവൻ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാനും കഴിയില്ല. ഡാമിലേക്ക് ഇപ്പോൾ കാര്യമായി വെള്ളം ഒഴുകിവരുന്നില്ല. ഇത് ഇടുക്കി പദ്ധതിയുടെ മാത്രം കാര്യമല്ല. മറ്റു ഡാമുകളിലും സ്ഥിതി ഇതു തന്നെ.

പമ്പയിൽ 28.57%

പമ്പയിൽ വെറും 28.57 ശതമാനം മാത്രം. മൂഴിയാറിൽ 31.47 ശതമാനം. പക്ഷേ മൂഴിയാറിൽ ആകെ സംഭരിക്കാവുന്നത് 1.16 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മാത്രമാണ്. അതിൻറെ 31 ശതമാനമായ 0.37 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഉള്ളത്. മാട്ടുപ്പെട്ടിയിൽ ഉള്ളത് 29.83 ശതമാനം മാത്രം. ആനയിറങ്ങലിൽ 57 ശതമാനം വെള്ളമുണ്ട്. കണ്ടളയിൽ 78%, ഇരട്ടയാറിൽ 14%, കല്ലാറിൽ 24.06%, ഇടമലയാറിൽ 72%, ഷോളയാറിൽ 87%, കുറ്റ്യാടിയിൽ 58.79%, ബാണാസുര സാഗറിൽ 78.33%, എന്നിങ്ങനെയാണ് നവംബർ രണ്ടിലെ ജലനിരപ്പ്. ചെറിയ ഡാമുകളിൽ പകുതിക്കു മുകളിൽ വെള്ളമുണ്ടെങ്കിലും അവ എല്ലാം ചേർന്നാലും ഇടുക്കിയുടെ അത്ര ശേഷി വരില്ല.

ഒരു ഡാമിലും വെള്ളമില്ല എന്നാൽ വൈദ്യുതി ഉത്പാദനം ഏറെക്കുറെ പൂർണമായും സ്തംഭിക്കും എന്നാണ് അർത്ഥം. വൈദ്യുതി പുറത്തു നിന്ന് അധിക വിലകൊടുത്ത് വാങ്ങാനുള്ള ശ്രമങ്ങളും വിജയിക്കുന്നില്ല. നമ്മുടെ ഉത്പാദനം കഴിഞ്ഞ് ആവശ്യത്തിനുള്ള വൈദ്യുതി പോലും പുറമെ നിന്ന് കിട്ടുന്നുണ്ടായിരുന്നില്ല. മഴ കുറവുമൂലമുള്ള പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് എന്നതിനാൽ അയൽ സംസ്ഥാനങ്ങളും നമ്മളെ സഹായിക്കാവുന്ന നിലയിലല്ല.

വൈദ്യുതിയുടെ മാത്രം പ്രശ്നമല്ല ഈ കാലവർഷമില്ലായ്മ ഉയർത്തുന്നത്. കുടിവെള്ളം തന്നെ മുട്ടും എന്നാണ് ആശങ്ക. ജലസേചനത്തിനുള്ള അണക്കെട്ടുകളിൽ നിലവിൽ നെയ്യാർ ഡാമിൽഭേദപ്പെട്ട നിലയിൽ വെള്ളമുള്ളത്. ശേഷിയുടെ 87 ശതമാനം വെള്ളം നെയ്യാർ ഡാമിലുണ്ട്. കല്ലടയിൽ 67%.

മലങ്കരയിൽ ഉള്ളത് 63 ശതമാനം മാത്രമാണ്. ഇടുക്കിയിലെ ഉത്പാദനം കഴിഞ്ഞ് വരുന്ന വെള്ളം സംഭരിക്കുകയാണ് മലങ്കര ചെയ്യുന്നത്. പത്തനംതിട്ട മണിയാറിൽ 48 ശതമാനം മാത്രം. വാഴാനിയിൽ 68 ശതമാനമാണ് ഉള്ളത്. ചിമ്മിനിയൽ 89 ശതമാനം ഉണ്ട്. കുറ്റ്യാടിയിലും കാരാപ്പുഴയിലും 40 ശതമാനത്തിനു മുകളിൽ വെള്ളമുണ്ട്. പക്ഷേ പഴശ്ശിയിൽ 5 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്.

കാലവർഷം ശോഷിച്ചു

കേരളത്തിൽ ഇതുവരെ കിട്ടേണ്ട മഴയുടെ 35 ശതമാനം വെള്ളം കുറവാണ് കാലവർഷത്തിൽ കിട്ടിയിരിക്കുന്നത്. തുലാവർഷത്തിൽ 15 ശതമാനം മഴയുടെ കുറവും ഉണ്ടായി. ജില്ലകളുടെ കണക്കെടുത്താൽ വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്. സാധാരണ കിട്ടേണ്ടതിൻറെ 65 ശതമാനം കുറവ് മഴയാണ് വയനാട്ടിൽ കിട്ടിയിരിക്കുന്നത്. 53 ശതമാനം കുറവാണ് ഇടുക്കിയിലെ മഴ. കാസർകോടും കണ്ണൂരും വലിയ കുറവുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിലും വലിയ കുറവുണ്ട്.

സമീപകാല ചരിത്രത്തിലൊന്നും കേരളത്തിൽ ഇത്ര മഴ കുറഞ്ഞ സ്ഥിതി ഉണ്ടായിട്ടില്ല. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് കാസർഗോഡ് ജില്ലയിലെ 24.74% വാർഡുകളിലും കടുത്ത ശുദ്ധജല ക്ഷാമം. കാസർഗോഡ് ജില്ലയിലെ 877 വാർഡുകളിൽ 217 വാർഡിലും കുടിവെള്ളം കിട്ടാക്കനിയാണ്. തിരുവനന്തപുരം ജില്ലയിലെ 1299 വാർഡുകളിൽ 286 എണ്ണത്തിലും കടുത്ത ശുദ്ധജല ക്ഷാമം. പത്തനംതിട്ട ജില്ലയിലെ 216 വാർഡുകളിലും കോഴിക്കോട് ജില്ലയിലെ 361 വാർഡുകളിലും വെള്ളക്ഷാമം അതിരൂക്ഷം. മലപ്പുറം ജില്ലയിലെ 373 വാർഡുകളിലും വെള്ളം കിട്ടാൻ നെട്ടോട്ടമാണ്. വെള്ളത്താൽ ചുറ്റപ്പെട്ട എറണാകുളത്തെ 108 വാർഡുകളിലും വേനലിൽ കുടിവെള്ളം കിട്ടാനില്ല. കാസർകോട്ടെ എളേരി, കുറ്റിക്കോൽ, ബേഡഡുക്ക, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിൽ നിരവധി വാർഡുകളിൽ വെള്ളമില്ല. കണ്ണൂരിലെ നടുവിൽ, ആലക്കോട്, ഉളിക്കൽ, എരുവേശി തുടങ്ങിയ പഞ്ചായത്തുകളിൽ ശുദ്ധജല ക്ഷാമം അതിരൂക്ഷം.

വെള്ളത്തിന് ഗുണനിലവാരക്കുറവും

വയനാട് പടിഞ്ഞാറത്തറ, മുള്ളൻകൊല്ലി, തിരുനെല്ലി, നൂൽപ്പുഴ പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമമുണ്ട്. കോഴിക്കോട് ജില്ലയിൽ മണിയൂർ, തിക്കൊടി, ഏറാൻമല, പേരാമ്പ്ര, നടുവന്നൂർ, കായണ്ണ പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമം രൂക്ഷമാണ്. മലപ്പുറത്തെ എടവണ്ണ, മമ്പാട്, ചേലേമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന് തുടങ്ങി നിരവധി പഞ്ചായത്തുകളിൽ ജലക്ഷാമമാണ്. ജലസംരക്ഷണ പ്രവർത്തനങ്ങളിലെ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി.
ജലസംരക്ഷണ പ്രവർത്തനങ്ങളിലെ അപാകതമൂലം കിണർവെള്ളത്തിൻറെ മേന്മ കുറയുന്നെന്നും പഠനറിപ്പോർട്ടുണ്ട്. കുറഞ്ഞ പിഎച്ച് മാലിന്യവും കൂടിയ അളവിൽ രാസവസ്തുക്കളും കിണർവെള്ളത്തിലുണ്ട്. നിരവധി കിണറുകളിൽ അമ്ലം കലർന്നു മലിനമായ വെള്ളമാണ് എത്തുന്നത്. മാർച്ച് മുതൽ മേയ് വരെയുള്ള കാലത്ത് കിണറുകളിൽ വലിയ തോതിൽ ജലനിരപ്പ് താഴുന്നു. കാസർഗോഡ്, വയനാട്, കണ്ണൂർ ജില്ലകളിൽ ഏപ്രിൽ ആദ്യം തന്നെ ജലനിരപ്പ് ഏറ്റവും അടിത്തട്ടിലെത്തും. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലും ജലനിരപ്പ് ഏപ്രിൽ ആദ്യം തന്നെ ഗുരുതരമായി താഴും. തീരദേശ ജില്ലകളിൽ വേനൽക്കാലത്ത് വെള്ളത്തിൽ സോഡിയം സാന്നിധ്യം ഗുരുതരമായവിധം ഉയരുന്നെന്നും പഠനം പറയുന്നു.

Tags:

#Dam Water Levels #Drinking Water Shortage #idukki dam #Kerala Electricity Crisis #Kerala Water Crisis #Monsoon Failure #Power Crisis #Rainfall Deficit #Water Shortage
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഏറ്റവും പുതിയത്

തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?

ഏറ്റവും പുതിയത്

ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം

ഏറ്റവും പുതിയത്

സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ

Recent Posts

  • തൊണ്ടിമുതലുകൾ കോടതിയിൽ പോലും സുരക്ഷിതമല്ലേ?
  • ചൂരൽമലയിൽ റോഡ് വിവാദം; ഭൂമി കയ്യേറി നിർമ്മാണമെന്ന് ആരോപണം
  • സുരക്ഷിതമായ ഒരു വീടിനായി സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുമ്പോൾ ദുരിതത്തിന് അറുതിയില്ലാതെ പി ആൻഡ് ടി അപ്പാർട്ട്മെന്റിലെ താമസക്കാർ
  • പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിക്കുന്നത് എസ്‌ഐ കൊണ്ടുപോകും കോടതിയിൽ ഏൽപ്പിക്കുന്നത് കള്ളനും
  • വയനാട് മീനങ്ങാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിനൊടുവിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ ഇന്ന് സ്കൂളിലെത്തി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap