ക്യാമ്പയിനിലൂടെ പുറത്തുവന്ന കാര്യങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നത്. പൊലീസ് നിരീക്ഷണവും നൈറ്റ് പെട്രോളിങ്ങും വർദ്ധിപ്പിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
രാത്രികാലത്തെ സ്ത്രീ സുരക്ഷയെ കുറിച്ച് ഉയർന്ന പരാതികൾ പരിശോധിക്കാനാണ് ബിഗ് ടിവിയുടെ ക്യാമ്പയിനിന്റെ ഭാഗമായിട്ട് വിവിധ ഇടങ്ങളിൽ റിപ്പോർട്ടർമാർ നേരിട്ട് ഇറങ്ങിയത്. പോലീസ് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാനപ്പെട്ട വഴികൾ, ബ്ലാക്ക് സ്പോട്ടുകൾ, രാത്രിമങ്ങിയാൽ ഭയക്കേണ്ടിവരുന്ന പല സാഹചര്യങ്ങളും ആണ് നേരിൽ കണ്ടത്. ദൃശ്യങ്ങളും സംഭവങ്ങളും അതേപടി അധികാരികൾക്ക് മുന്നിലേക്ക് ഞങ്ങൾ വച്ചിരുന്നു. അതിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്.
രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ യാത്രയ്ക്ക് കേരള പോലീസിൻറെ നിർഭയ നിഷ പദ്ധതിയുണ്ട്. സുരക്ഷ പോളുകളുണ്ട് അഥവാ പാനിക്അലാറം ബട്ടണുകൾ ഉള്ള സ്മാർട്ട് സുരക്ഷ പോളുകൾ ഉണ്ട്, നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ക്യാമറകൾ ഉണ്ട്. എന്തൊക്കെയുണ്ടായിട്ടും രാത്രിയോ പകലോ വ്യത്യാസമില്ലാതെ ചൂഷണം തുടരുകയാണ്. ഈ വർഷം ഇതുവരെ പെതു നിരത്തുകളിൽ സ്ത്രീകളെ ശല്യം ചെയ്ത കേസുകളുടെ എണ്ണം 600 കഴിഞ്ഞു. കയ്യേറ്റം ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 2,450 പിന്നിട്ടു.
