പ്രോസിക്യൂട്ടർ കേസ് വാദിക്കുന്നത് ആർക്ക് വേണ്ടിയാണ് എന്ന് സംശയമുണ്ട് എന്ന് മകൾ ഭദ്രകീർത്തി ബിഗ് ടിവിയോട് പറഞ്ഞു. പ്രതിയെ സഹായിക്കാൻ കാര്യങ്ങൾ ചെയ്യുന്നത് പോലെയാണ് തോന്നുന്നത് എന്നും ഭദ്രകീർത്തി വ്യക്തമാക്കി.
ബെൻസ് നരഹത്യ കേസിലെ പ്രതിയായ 17 വയസ്സുകാരന്റെ ജാമ്യം റദാക്കനുള്ള ഹർജി രണ്ട് വട്ടം പരിഗണിച്ചപ്പോഴും പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനം കോടതി നടത്തിയിരുന്നു. കേസിന്റെ പല കാര്യത്തിലും പ്രോസിക്യൂഷന് വീഴ്ച്ചപ്പറ്റി. ഇതാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണങ്ങളുടെ അടിസ്ഥാനം.
കേസ് പരിഗണിക്കുമ്പോൾ പ്രോസിക്യൂട്ടർ കോടതിയിൽ എത്തുന്നില്ല. രേഖകൾ നൽകുന്നില്ല. പ്രോസിക്യൂട്ടർ കേസ് വാദിക്കുന്നത് ആർക്ക് വേണ്ടിയാണ് എന്ന് സംശയമുണ്ട് എന്ന് മകൾ. അതേസമയം കേസിൽ തെളിവ് നശിപ്പിച്ചതിന് പുതിയ വകുപ്പ് ചുമത്തി. BNS 238 വകുപ്പാണ് ചേർത്തിരിക്കുന്നത്. ആദ്യ ദിനം മുതൽ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. സർക്കാർ തന്നെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പേര് തീരുമാനിക്കണം. അടിയന്തിരമായി പ്രോസിക്യൂട്ടറെ മാറ്റണമെന്നും കുടുംബം പറഞ്ഞു.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ വീഴ്ചകൾ എണ്ണി പറഞ്ഞായിരുന്നു കോടതി വിമർശനം. രേഖകളിലെ പിഴവുകളും ഹർജിയിലെ നടപടികളെ ബാധിച്ചിട്ടുണ്ട്.
